x
ad
Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന​യെ ആ​റ​ളം ഫാ​മി​ലേ​ക്ക് തു​ര​ത്തി


Published: January 8, 2026 02:42 AM IST | Updated: January 8, 2026 02:42 AM IST

മു​ഴ​ക്കു​ന്ന് ചാ​ക്കോ​ട് ജ​ന​വാ​സ മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കൊ​മ്പ​ൻ.

ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് പ​ഞ്ചാ​യ​ത്തി​ലെ ചാ​ക്കോ​ട് മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന​യെ വ​ന​പാ​ല​ക​ർ ആ​റ​ളം ഫാ​മി​ലേ​ക്ക് തു​ര​ത്തി. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് കാ​ട്ടാ​ന ബാ​വ​ലി പു​ഴ മു​റി​ച്ചു ക​ട​ക്കു​ന്ന​ത് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ന്ന​ത്. ചാ​ക്കോ​ട് സ​ങ്കേ​തം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ജ​ന​ങ്ങ​ൾ തി​ങ്ങി പാ​ർ​ക്കു​ന്ന ജ​ന​വാ​സ മേ​ഖ​ല​യി​ലാ​ണ് കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യം ആ​ദ്യം ക​ണ്ട​ത്.

തു​ട​ർ​ന്ന് പു​ഴ​യി​ലൂ​ടെ നീ​ങ്ങി​യ കാ​ട്ടാ​ന കാ​പ്പും​ക​ട​വ് ഭാ​ഗ​ത്ത് എ​ത്തി. പി​ന്നീ​ട് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ കാ​ട്ടാ​ന​യെ അ​വി​ടെ നി​ന്നും തു​ര​ത്തി ഫാ​മി​ലേ​ക്ക് ക​യ​റ്റി​വി​ടു​ക​യാ​യി​രു​ന്നു. ആ​റ​ളം ഫാ​മി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന കാ​ട്ടാ​ന​ക​ൾ സ്ഥി​ര​മാ​യി ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തി ഭീ​ഷ​ണി തീ​ർ​ക്കു​ന്ന​ത് പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. ചാ​ക്കോ​ട് മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കൊ​മ്പ​ൻ ക​ഴി​ഞ്ഞ ദി​വ​സം ക​രി​ക്കോ​ട്ട​ക്ക​രി മേ​ഖ​ല​യി​ൽ ഇ​റ​ങ്ങി​യ കൊ​മ്പാ​ണെ​ന്ന സം​ശ​യവും ഉണ്ട്. ക​രി​ക്കോ​ട്ട​ക്ക​രി​യി​ൽ എ​ത്തി​യ ആ​ന​യെ തു​ര​ത്തി ആ​റ​ളം ഫാ​മി​ൽ ക​യ​റ്റി​യി​രു​ന്നു. ഇ​തോ​ടെ ഫാ​മി​ൽ ത​മ്പ​ടി​ച്ചി​രു​ന്ന ആ​ന​ക​ളെ​കൂ​ടി കാ​ട്ടി​ലേ​ക്ക് തു​ര​ത്ത​ണം എ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.

Tags : The forest nattuvishesham local news

Recent News

Corehub Up