x
ad
Tue, 11 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ര്‍​ഷ​ക​മു​ക്ത സം​സ്ഥാ​ന​മാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ശ്ര​മി​ക്കു​ന്നു


Published: October 29, 2025 11:52 PM IST | Updated: October 29, 2025 11:52 PM IST

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് നെ​ല്‍​ക്ക​ര്‍​ഷ​ക സം​ര​ക്ഷ​ണസ​മി​തി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ര​ക്ഷാ​ധി​കാ​രി​യും

ആ​ല​പ്പു​ഴ: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നെ​ല്‍​ക്ക​ര്‍​ഷ​ക​രോ​ട് കാ​ണി​ക്കു​ന്ന ക​ടു​ത്ത അ​വ​ഗ​ണ​ന​യ്‌​ക്കെ​തി​രേ നെ​ല്‍​ക്ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് നെ​ല്‍​ക്ക​ര്‍​ഷ​ക​ര്‍ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. ന​ട​നും നെ​ല്‍​ക്ക​ര്‍​ഷ​ക സം​ര​ക്ഷ​ണ സ​മി​തി ര​ക്ഷാ​ധി​കാ​രി​യു​മാ​യ കൃ​ഷ്ണ​പ്ര​സാ​ദ് ധ​ര്‍​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​ര്‍​ന്നു​വ​രു​ന്ന വി​ക​ല​മാ​യ ന​യ​ങ്ങ​ള്‍​മൂ​ലം ദാ​രി​ദ്ര്യ​മു​ക്ത സം​സ്ഥാ​ന​മ​ല്ല മ​റി​ച്ച് ക​ര്‍​ഷ​ക​മു​ക്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് കൃ​ഷ്ണ​പ്ര​സാ​ദ് പ​റ​ഞ്ഞു.

നെ​ല്‍​ക്ക​ര്‍​ഷ​ക​രോ​ടു​ള്ള ക​ടു​ത്ത അ​വ​ഗ​ണ​ന​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ മു​ഖ്യ​മ​ന്ത്രി​യി​ല്‍​നി​ന്ന് ഉ​ണ്ടാ​യ​ത്. ഒ​ന്നാം വി​ള​യു​ടെ നെ​ല്ലു​സം​ഭ​ര​ണം അ​പ്പാ​ടെ താ​ളം​തെ​റ്റി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​കു​ന്ന ന​ട​പ​ടി ഉ​ണ്ടാ​വാ​തി​രു​ന്ന​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. അ​ടി​യ​ന്ത​ര​മാ​യി നെ​ല്ല് സം​ഭ​ര​ണ വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട്ട് പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കൃ​ഷ്ണ​പ്ര​സാ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് വെ​ള്ള​ക്കി​ണ​ര്‍ ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ച്ച ക​ര്‍​ഷ​ക പ്ര​തി​ഷേ​ധ റാ​ലി ര​ക്ഷാ​ധി​കാ​രി വി.​ജെ. ലാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. തു​ട​ര്‍​ന്ന് ന​ട​ന്ന ധ​ര്‍​ണ​യി​ല്‍

സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് റ​ജീ​ന അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളാ​യ സോ​ണി​ച്ച​ന്‍ പു​ളി​ങ്കു​ന്ന്, പി.​ആ​ര്‍. സ​തീ​ശ​ന്‍, ലാ​ലി​ച്ച​ന്‍ പ​ള്ളി​വാ​തു​ക്ക​ല്‍, പി. ​വേ​ലാ​യു​ധ​ന്‍ നാ​യ​ര്‍, ജോ​സ് കാ​വ​നാ​ട്, റോ​യി ഊ​രാം​വേ​ലി, ഷാ​ജി മു​ട​ന്താ​ഞ്ഞി​ലി, സു​ഭാ​ഷ് പ​റ​മ്പ​ശേ​രി, കാ​ര്‍​ത്തി​കേ​യ​ന്‍ കൈ​ന​ക​രി, സു​നു പി. ​ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. തു​ട​ര്‍​ന്ന് ആ​ല​പ്പു​ഴ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് ഭാ​ര​വാ​ഹി​ക​ള്‍ നി​വേ​ദ​നം ന​ല്‍​കി.

പ്ര​ശ്‌​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി, നാ​ളെ​ത്ത​ന്നെ നെ​ല്ല് സം​ഭ​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഉ​റ​പ്പു ന​ല്‍​കി​യ​താ​യി ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു.

Tags : state farmer nattuvisesham local news

Recent News

Corehub Up