x
ad
Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ​യ്ക്ക് പ​ച്ച​ക്കൊ​ടി വീ​ശ​ണം

വെബ് ഡെസ്ക്
Published: August 20, 2026 12:21 AM IST | Updated: August 20, 2026 12:21 AM IST

പ്രതീകാത്മക ചിത്രം

കാ​ഞ്ഞി​ര​പ്പ​ള്ളി: വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന്‍റെ പ്ര​യോ​ജ​നം മ​ധ്യ​കേ​ര​ള​ത്തി​ന് ല​ഭി​ക്കാ​ൻ ഗ്രീ​ൻ​ഫീ​ൽ​ഡ് നാ​ലു​വ​രി പാ​ത യാ​ഥാ​ർ​ഥ്യ​മാ​ക​ണ​മെ​ന്നും ഇ​തി​നാ​യി കേ​ന്ദ്ര​ത്തി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് റോ​ണി കെ. ​ബേ​ബി എം​എ​ൽ​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.

എം​സി റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി തി​രു​വ​ന​ന്ത​പു​ര​ത്തെ പു​ളി​മാ​ത്തി​ൽ തു​ട​ങ്ങി അ​ങ്ക​മാ​ലി​യി​ൽ അ​വ​സാ​നി​ക്കു​ന്ന 257 കി​ലോ​മീ​റ്റ​ർ നാ​ലു​വ​രി പാ​ത​യാ​ണ് തി​രു​വ​ന​ന്ത​പു​രം-​അ​ങ്ക​മാ​ലി ഗ്രീ​ൻ​ഫീ​ൽ​ഡ് ഹൈ​വേ. ഭാ​ര​ത്‌​മാ​ല പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് തു​ട​ക്ക​ത്തി​ൽ പ്ര​ഖ്യാ​പ​നം വ​ന്ന​തെ​ങ്കി​ലും പി​ന്നീ​ട് പ​ദ്ധ​തി മു​ന്നോ​ട്ടു​പോ​യി​ല്ല.

കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്കി​ലെ എ​ലി​ക്കു​ളം, കാ​ഞ്ഞി​ര​പ്പ​ള്ളി, കൂ​വ​പ്പ​ള്ളി, മ​ണി​മ​ല, എ​രു​മേ​ലി നോ​ര്‍​ത്ത്, എ​രു​മേ​ലി സൗ​ത്ത് എ​ന്നീ വി​ല്ലേ​ജു​ക​ളി​ൽ കൂ​ടി​യാ​ണ് പ​ദ്ധ​തി​യു​ടെ ഏ​രി​യ​ൽ സ​ർ​വെ ന​ട​ത്തി​യ​ത്. ഹൈ​വേ​യു​ടെ ഏ​രി​യ​ല്‍ സ​ര്‍​വെ ഭോ​പ്പാ​ല്‍ ഏ​ജ​ന്‍​സി പൂ​ര്‍​ത്തി​യാ​ക്കി ക​ഴി​ഞ്ഞു. റൂ​ട്ട് മാ​പ്പും ത​യാ​റാ​ക്കി അ​ന്തി​മ അ​നു​മ​തി​ക്കാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ ഭൂ​മി​യേ​റ്റെ​ടു​ക്ക​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റി​യ ശേ​ഷം പ​ദ്ധ​തി നി​ശ്ച​ലാ​വ​സ്ഥ​യി​ലാ​യി. സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന്‍റെ 75 ശ​ത​മാ​നം തു​ക ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യും 25 ശ​ത​മാ​നം സം​സ്ഥാ​ന സ​ര്‍​ക്കാ​രും വ​ഹി​ക്കാ​മെ​ന്നും ധാ​ര​ണ എ​ത്തി​യി​രു​ന്നു.

Tags : greenfield highway NattuVishasham DistrictNews

Recent News

Corehub Up