x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല്ലം രൂ​പ​ത ക​ട​ന്നു​പോ​യ ക​ഠി​ന​പാ​ത​ക​ളു​ടെ ച​രി​ത്രം വി​സ്മ​രി​ക്ക​പ്പെ​ട​രു​ത്: ബി​ഷ​പ് എ​മ​രി​റ്റ​സ് സ്റ്റാ​ന്‍​ലി റോ​മ​ന്‍


Published: August 10, 2026 05:49 AM IST | Updated: August 10, 2026 05:49 AM IST

കൊ​ല്ലം: ക​ഠി​ന​പാ​ത​ക​ളി​ലൂ​ടെ ക​ട​ന്നു പോ​യ കൊ​ല്ലം രൂ​പ​ത​യു​ടെ ച​രി​ത്ര​വും ചി​ല​യി​ട​ങ്ങ​ളി​ല്‍ വി​സ്മ​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ത് ഇ​നി സം​ഭ​വി​ക്ക​രു​തെ​ന്നും ബി​ഷ​പ് എ​മി​രി​റ്റ​സ് സ്റ്റാ​ന്‍​ലി റോ​മ​ന്‍. സ​പ്ത​ശ​താ​ബ്ദി നി​റ​വി​ലെ​ത്തി​യ ഭാ​ര​ത​ത്തി​ലെ പ്ര​ഥ​മ ക​ത്തോ​ലി​ക്കാ രൂ​പ​ത​യാ​യ കൊ​ല്ലം രൂ​പ​ത​യു​ടെ 697-ാം സ്ഥാ​പ​ക​വാ​ര്‍​ഷി​ക ദി​നം പ്ര​ഥ​മ മെ​ത്രാ​ന്‍റെ സ്മ​ര​ണാ​ര്‍​ഥം ‘ജോ​ര്‍​ദാ​നൂ​സ് ക​ത്ത​ലാ​നി ദി​ന' മാ​യി ആ​ഘോ​ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സുവി ശേഷം പ്ര​സം​ഗം നടത്തുക യായിരുന്നു അ​ദ്ദേ​ഹം.

ഭാ​ര​ത​ത്തി​ലെ ആ​ദ്യ രൂ​പ​ത​യാ​ണ് കൊ​ല്ലം. ച​രി​ത്രം വി​സ്മ​രി​ക്ക​പ്പെ​ടു​ന്ന ഒ​രു കാ​ല​ഘ​ട്ട​മാ​ണി​ത്. അ​തു​കൊ​ണ്ട് ത​ന്നെ ഇ​തി​നു മാ​റ്റം കു​റി​ക്ക​ലാ​യി​രി​ക്കും 700 വ​ര്‍​ഷ​ത്തി​ന്‍റെ പൂ​ര്‍​ണ​ത​യി​ലേ​ക്ക് പോ​കു​ന്ന ഈ ​ആ​ഘോ​ഷ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹ സ്ഥാ​പി​ച്ച പോ​ര്‍​ട്ട് കൊ​ല്ലം ശു​ദ്ധീ​ക​ര​ണ​മാ​താ ദേവാ​ല​യ​ത്തി​ല്‍ കൊ​ല്ലം ബിഷപ് ഡോ. ​പോ​ള്‍ ആ​ന്‍റണി മു​ല്ല​ശേ​രി കൊ​ടി​യേ​റ്റി ത്രി​വ​ര്‍​ഷ ജൂ​ബി​ലി​യു​ടെ പ്രാ​രം​ഭ​ ദി​വ്യ​ബ​ലി അ​ര്‍​പ്പി​ച്ചു.

ജൂ​ബി​ലി വി​ളം​ബ​ര പ്ര​ഖ്യാ​പ​ന ശേ​ഷം ജൂ​ബി​ലി ലോ​ഗോ വി​കാ​രി ജ​ന​റാൾ മോ​ണ്‍. ഡോ. ​ബൈ​ജു ജൂ​ലി​യ​ാന്‍ ഏ​റ്റു​വാ​ങ്ങി. ഫാ. ​സേ​വ്യ​ര്‍ ലാ​സ​ര്‍ ലോ​ഗോ​യു​ടെ അ​ര്‍​ഥം വി​ശ​ദീ​ക​രി​ച്ചു.​പോ​ര്‍​ട്ടു​ കൊ​ല്ലം ഇ​ട​വ​ക വി​കാ​രി ഫാ.മ​നോ​ജ് ആ​ന്‍റണി ന​ന്ദി പ​റ​ഞ്ഞു.

 

Tags : nattu vishesham history of the arduous traversed by the Kollam

Recent News

Corehub Up