x
ad
Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭ​ര​ണം മാ​റി​യ​ത് നേ​താ​വ​റി​ഞ്ഞി​ല്ലേ...തെ​ങ്ങ​ണ​യി​ൽ റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി ത​ട​ഞ്ഞ സി​ഐ​ടി​യു നേ​താ​വി​ന് പോ​ലീ​സി​ന്‍റെ താ​ക്കീ​ത്


Published: June 5, 2026 07:33 AM IST | Updated: June 5, 2026 07:33 AM IST

ച​ങ്ങ​നാ​ശേ​രി: വാ​ഴൂ​ര്‍ റോ​ഡി​ല്‍ തെ​ങ്ങ​ണ ജം​ഗ്ഷ​നി​ല്‍നി​ന്നു പെ​രു​മ്പ​ന​ച്ചി ഭാ​ഗ​ത്തേ​ക്കു​ള്ള റോ​ഡ​രി​കി​ലെ കോ​ണ്‍ക്രീ​റ്റ് ജോ​ലി​ക​ള്‍ സി​ഐ​ടി​യു നേ​താ​വ് ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ല്‍ തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സ് ഇ​ട​പെ​ട്ടു. നി​ര്‍മാ​ണജോ​ലി​ക​ള്‍ക്ക് പോ​ലീ​സ് കാ​വ​ൽ ഏ​ര്‍പ്പെ​ടു​ത്തും.

നി​ര്‍മാ​ണ ജോ​ലി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി​യ സം​ഭ​വം സം​ബ​ന്ധി​ച്ച് തൃ​ക്കൊ​ടി​ത്താ​നം പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ജ​ല​അ​ഥോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രും ക​രാ​റു​കാ​ര​നു​മാ​യി ച​ര്‍ച്ച ന​ട​ത്തി​യെ​ങ്കി​ലും നി​ര്‍മാ​ണജോ​ലി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്തി​യ സി​ഐ​ടി​യു നേ​താ​വ് ച​ര്‍ച്ച​യ്ക്ക് എ​ത്തി​യി​ല്ല. ഇ​യാ​ളോ​ട് ച​ർ​ച്ച​യ്ക്കെ​ത്താ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നി​ര്‍മാ​ണജോ​ലി​ക​ള്‍ ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് നേ​താ​വി​നോ​ട് പോ​ലീ​സ് ഫോ​ണി​ലൂ​ടെ നി​ര്‍ദേ​ശം ന​ല്‍കി​യി​ട്ടു​ണ്ട്.

ജ​ല​ അ​ഥോ​റി​റ്റി​യു​ടെ പൈ​പ്പ് സ്ഥാ​പി​ക്കു​ന്ന​തി​നാ​യി കു​ത്തി​പ്പൊ​ളി​ച്ച തെ​ങ്ങ​ണ മു​ത​ല്‍ പെ​രു​മ്പ​ന​ച്ചി വ​രെ​യു​ള്ള ഭാ​ഗ​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ക​രാ​റു​കാ​ര​ന്‍ എ​ത്തി​യ​പ്പോ​ള്‍ സി​ഐ​ടി​യു നേ​താ​വ് ഇ​ട​പെ​ടു​ക​യും ത​ന്‍റെ കൂ​ടെ​യു​ള്ള ആ​ളു​ക​ള്‍ക്കു ജോ​ലി​യും കൂ​ലി​യും വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ശ്‌​നം സൃ​ഷ്ടി​ക്കു​ക​യു​മാ​യി​രു​ന്നു. നേ​താ​വ് മ​റ്റു ചി​ല ആ​വ​ശ്യ​ങ്ങ​ള്‍കൂ​ടി ഉ​ന്ന​യി​ച്ച​തോ​ടെ ക​രാ​റു​കാ​ര​ന്‍ നി​ര്‍മാ​ണം നി​ര്‍ത്തി​വ​ച്ചു. തു​ട​ര്‍ന്നാ​ണ് സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് ഇ​ട​പെ​ട്ട​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up