x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​ളി​രണിഞ്ഞ് മീ​ന്‍​മു​ട്ടി​പ്പാ​റ; സ​ഞ്ചാ​രി​കൾ എ​ത്തി​ത്തു​ട​ങ്ങി


Published: June 27, 2026 03:58 AM IST | Updated: June 27, 2026 03:58 AM IST

കീ​ഴ്‌വാ​യ്പൂ​ര് മീ​ന്‍​മു​ട്ടി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം.

മ​ല്ല​പ്പ​ള്ളി: പ്രൗ​ഢി​ക്കൊ​ത്ത അം​ഗീ​കാ​ര​മി​ല്ലെ​ങ്കി​ലും കീ​ഴ്‌വാ​യ്പൂ​ര് മീ​ന്‍​മു​ട്ടി​പ്പാ​റ വെ​ള്ള​ച്ചാ​ട്ടം സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്രി​യ​ങ്ക​രം. മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴ്, ഒ​മ്പ​ത് വാ​ര്‍​ഡു​ക​ളി​ല്‍​ക്കൂ​ടി ക​ട​ന്നു​പോ​കു​ന്ന പാ​റ​ത്തോ​ട്ടി​ലെ മീ​ന്‍​മു​ട്ടി​പ്പാ​റ മ​ഴ​ക്കാ​ല​ത്ത് ഏ​റെ മ​നോ​ഹ​ര​മാ​ണ്. കാ​ല​വ​ര്‍​ഷം ക​നി​ഞ്ഞ​നാ​ളി​ല്‍ വെ​ള്ള​ച്ചാ​ട്ടം രൗദ്രഭാവത്തിലായപ്പോൾ അതാസ്വദിക്കാൻ സ​ഞ്ചാ​രി​കൾ എ​ത്തി​ത്തു​ട​ങ്ങി. 50 അ​ടി​യോ​ളം ഉ​യ​ര​ത്തി​ല്‍ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ പ​ളു​ങ്കു​മ​ണി​ക​ള്‍ വാ​രി​വി​ത​റു​ന്ന ജ​ല​പ​ഥം സ​ഞ്ചാ​രി​ക​ളു​ടെ മ​ന​സി​നെ​യും കു​ളി​ര്‍​മ​യു​ള്ള​താ​ക്കും.

പാ​റ​ക​ള്‍ നി​റ​ഞ്ഞ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് മൂ​ന്ന് ത​ട്ടു​ക​ളു​ണ്ട്. ഏ​റ്റ​വും താ​ഴ​ത്തെ ത​ട്ടി​നാ​ണ് ഉ​യ​ര​ക്കൂ​ടു​ത​ൽ. ഒ​ഴു​ക്കി​നൊ​ത്ത് കു​ട്ടി​ക​ള്‍ മീ​നു​ക​ളെപ്പോ​ലെ തെ​ന്നി​യി​റ​ങ്ങു​ന്ന​ത് ആ​ന​ന്ദ​ക​ര​മാ​യ കാ​ഴ്ച​യാ​ണ്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ള്‍ അ​ക​ലെ കേ​ള്‍​ക്കാ​ന്‍ ക​ഴി​യു​മെ​ന്ന​തും ഇ​വി​ടു​ത്തെ പ്ര​ത്യേ​ക​ത​യാ​ണ്. മ​ണി​മ​ല​യാ​റി​ന്‍റെ കൈ​വ​രി​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന തോ​ടാ​ണി​ത്.

കോ​ട്ട​യം - കോ​ഴ​ഞ്ചേ​രി സം​സ്ഥാ​ന​പാ​ത​യി​ല്‍ കീ​ഴ്‌വാ​യ്പൂ​ര് സ്റ്റോ​ര്‍​മു​ക്കി​ല്‍നി​ന്ന് 3.5 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​വും പ​ടു​തോ​ട് - എ​ഴു​മ​റ്റൂ​ര്‍ റോ​ഡി​ല്‍ നാ​ര​ക​ത്താ​നി​ക്ക് സ​മീ​പം ആ​ര്യ​ന്‍​കു​ള​ത്തുനി​ന്ന് ഒ​രു കി​ലോ​മീ​റ്റ​റും പി​ന്നി​ട്ടാ​ല്‍ മീൻമുട്ടിപ്പാറയായി. ദി​ശാ​സൂ​ച​ക ബോ​ര്‍​ഡു​ക​ളും സു​ര​ക്ഷാ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യാ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് താ​ഴെ കു​ട്ടി​ക​ള്‍​ക്ക് നീ​ന്ത​ല്‍ പ​രി​ശീ​ല​നം ന​ട​ത്താ​നാ​കും. സാ​ഹ​സി​ക മ​ല​ക​യ​റ്റ​ത്തി​നും ഫോ​ട്ടോ​ ഷൂ​ട്ടു​ക​ള്‍​ക്കും ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്.

പ​ദ്ധ​തി​ക​ള്‍ വി​ഭാ​വ​നം ചെ​യ്താ​ല്‍ മ​ല്ല​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വി​നോ​ദസ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി വെ​ള്ള​ച്ചാ​ട്ട​ത്തെ മാ​റ്റാ​നാ​കും. 2010 കാ​ല​യ​ള​വി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മീ​ന്‍​മു​ട്ടി​പ്പാ​റ കേ​ന്ദ്രീ​ക​രി​ച്ച് ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​യു​ടെ സാ​ധ്യ​ത ആ​രാ​ഞ്ഞി​രു​ന്നു. ജി​ല്ല​യി​ലെ ഇ​ത്ത​രം വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് കൂ​ടു​ത​ല്‍ ചെ​റു​കി​ട പ​ദ്ധ​തി​ക​ള്‍ സ്ഥാ​പി​ച്ച് വൈ​ദ്യു​തി ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം. ഇ​തി​നാ​യി പ​ദ്ധ​തി​ക​ളു​ണ്ടാ​യെ​ങ്കി​ലും വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നി​ല്ല.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തി​ല്‍ പു​തി​യ പ​ദ്ധ​തി​ക​ള്‍ രൂ​പ​പ്പെ​ടു​ത്തി ടൂ​റി​സം സാ​ധ്യ​ത​ക​ള്‍ വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ഇ​നി​യു​ള്ള ല​ക്ഷ്യം.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up