x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സു​നി​ലി​ന്‍റെ കു​ടും​ബ​ത്തി​ന് ആ​ശ്വാ​സ വാ​ക്കു​ക​ളു​മാ​യി മ​ന്ത്രി​യെ​ത്തി

വെബ് ഡെസ്ക്
Published: September 4, 2026 01:25 AM IST | Updated: September 4, 2026 01:25 AM IST

മ​ന്ത്രി തു​ള​സി സു​നി​ലി​ന്‍റെ ഭാ​ര്യ​യെ ആ​ശ്വ​സി​പ്പി​ക്കു​ന്നു.

നാ​ദാ​പു​രം: വി​ല​ങ്ങാ​ട് വാ​യാ​ട് ഉ​ന്ന​തി​യി​ൽ കാ​ട്ട് പോ​ത്തി​ന്‍റെ അ​ക്ര​മ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വേ​ലി​യേ​രി സു​നി​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി മ​ന്ത്രി കെ.​എ. തു​ള​സി.
വ്യാ​ഴാ​ഴ്ച്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​ണ് കെ.​എം. അ​ഭി​ജി​ത്ത് എം​എ​ൽ​എ​യോ​ടൊ​പ്പം മ​ന്ത്രി വാ​യാ​ട് ഉ​ന്ന​തി​യി​ലെ​ത്തി​യ​ത്. മ​ന്ത്രി സു​നി​ലി​ന്‍റെ ഭാ​ര്യ ഷീ​ജ​യെ​യും മ​ക​ൻ ദി​ൽ​ജി​ത്തി​നെ​യും ചേ​ർ​ത്ത് പി​ടി​ച്ച് കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്ക് ചേ​ർ​ന്നു.

മ​ന്ത്രി പ​തി​ന​ഞ്ച് മി​നി​റ്റോ​ളം സു​നി​ലി​ന്‍റെ ഭാ​ര്യ​യോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​യു​ക​യും സ​ർ​ക്കാ​റി​ന്‍റെ ഭാ​ഗ​ത്ത് നി​ന്ന് വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്ത് ത​രു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന്ന് ത​ന്നെ ഹൃ​ദ​യാ​ഘാ​ത​ത്തി​ൽ മ​രി​ച്ച സു​നി​ലി​ന്‍റെ പി​തൃ​സ​ഹോ​ദ​ര പു​ത്ര​ൻ ജി​ജീ​ഷി​ന്‍റെ വീ​ടും മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു.
ഊ​രു​മൂ​പ്പ​ത്തി ലീ​ല വി​നോ​ദി​നി ജി​ജീ​ഷി​ന്‍റെ കു​ടും​ബ​ത്തി​നും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് മ​ന്ത്രി​യോ​ടാവശ്യപ്പെട്ടു.

Tags : Nattuvishesham Districtnews Deepikanews Minister visited

Recent News

Corehub Up