മാസച്ചന്ത പഞ്ചായത്ത് പ്രസിഡന്റ് പ്രീജകുമാരി ഉദ്ഘാടനം ചെയ്യുന്നു.
നെടുമങ്ങാട്: ആനാട് പഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസച്ചന്തയ്ക്ക് തുടക്കമായി. കുടുംബശ്രീ അംഗങ്ങള്‍, അയല്‍ക്കൂട്ടങ്ങള്‍, പാരമ്പര്യ കര്‍ഷകര്‍, ജൈവ കര്‍ഷകര്‍ എന്നിവരില്‍നിന്നും ശേഖരിക്കുന്ന ഉത്പന്നങ്ങള്‍ മാസച്ചന്തയിലെത്തിച്ചു വില്‍പ്പന നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പഞ്ചായത്ത് പ്രസിഡന്റ് പ്രീജകുമാരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വേങ്കവിള സജി അധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മറ്റി ചെയര്പേഴ്സന്മാരായ ഷൈലജ, നിഷഷൈജു. അക്ബര്‍ഷാ, സിഡിഎസ് ചെയര്‍പേഴ്സണ്‍ ദീപ തുടങ്ങിയവര്‍ പ്രസംഗിച്ചു. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍നിന്നും നിരവധി കര്‍ഷകര്‍ ഉത്പ്പന്നങ്ങളുമായി ചന്തയിലെത്തി.
Tags : Nattuvisesham DistrictNews DeepikaNews market