x
ad
Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സി ക​നാ​ല്‍ ആ​ഴം​കൂ​ട്ടി തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഈ ​സ​ര്‍​ക്കാ​രെ​ങ്കി​ലും കേ​ള്‍​ക്കാ​തെ പോ​ക​രു​തേ...

വെബ് ഡെസ്ക്
Published: August 4, 2026 11:33 PM IST | Updated: August 4, 2026 11:33 PM IST

എ​സി ക​നാ​ലി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന നി​ല​യി​ല്‍.

ച​ങ്ങ​നാ​ശേ​രി: എ​സി ക​നാ​ല്‍ ക​വി​ഞ്ഞൊ​ഴു​കി ഈ​വ​ര്‍​ഷ​വും പ​തി​വു​തെ​റ്റാ​തെ എ​സി റോ​ഡി​ല്‍ പ്ര​ള​യം. എ​ഴു​നൂ​റോ​ളം കോ​ടി​യോ​ളം രൂ​പ​മു​ട​ക്കി നി​ര്‍​മി​ച്ച റോ​ഡി​ലാ​ണ് കി​ലോ​മീ​റ്റ​റു​ക​ളോ​ളം വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ട​ത്. എ​സി ക​നാ​ല്‍ ക​വി​ഞ്ഞ് എ​സി റോ​ഡി​ലൂ​ടെ വ​ശ​ത്തു​ള്ള റോ​ഡു​ക​ള്‍ മൂ​ടി​യാ​ണ് വെ​ള്ളം ഒ​ഴു​കു​ന്ന​ത്.

ഇ​ത് ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തു​ന്ന​തി​നും സ​മീ​പ​വാ​സി​ക​ളു​ടെ വീ​ടു​ക​ള്‍​ക്കും റോ​ഡി​ന്‍റെ ത​ക​ര്‍​ച്ച​ക്കും ഒ​രു​പോ​ലെ കാ​ര​ണ​മാ​കു​മെ​ന്നു​റ​പ്പാ​ണ്. എ​സി ക​നാ​ല്‍ ആ​ഴം​കൂ​ട്ടി എ​ക്ക​ലും പോ​ള​യും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം​ചെ​യ്ത് തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് വ​ര്‍​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മാ​ണു​ള്ള​ത്.

കേ​ര​ളം ഭ​രി​ച്ച വി​വി​ധ സ​ര്‍​ക്കാ​രു​ക​ള്‍​ക്കു​മു​മ്പി​ല്‍ കു​ട്ട​നാ​ട്, അ​പ്പ​ര്‍​കു​ട്ട​നാ​ട് നി​വാ​സി​ക​ളും വി​വി​ധ സം​ഘ​ട​ന​ക​ളും ഈ ​വി​ഷ​യം നിര​ന്ത​ര​മാ​യി ഉ​ന്ന​യി​ച്ചി​ട്ടും ചെ​വി​ക്കൊ​ള്ളാ​തി​രു​ന്ന​താ​ണ് ക​നാ​ല്‍ ക​വി​ഞ്ഞൊ​ഴു​കാ​ന്‍ കാ​ര​ണ​മെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ അ​ഭി​പ്രാ​യം.

മ​ല​യോ​ര​മേ​ഖ​ല​ക​ളി​ല്‍ മ​ഴ​പെ​യ്ത് ആ​റു​ക​ളി​ലൂ​ടെ കി​ഴ​ക്ക​ന്‍​വെ​ള്ളം എ​ത്തി​യാ​ല്‍ മ​ന​യ്ക്ക​ച്ചി​റ, പൂ​വം, ന​ക്രാ​ല്‍, കോ​മ​ങ്കേ​രി​ച്ചി​റ, മു​ട്ടാ​ര്‍, ത​ല​വ​ടി, എ​ട​ത്വ, രാ​മ​ങ്ക​രി, ച​മ്പ​ക്കു​ളം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ള്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ അ​ക​പ്പെ​ടു​ക പ​തി​വാ​ണ്.

മ​ന​യ്ക്ക​ച്ചി​റ​യി​ല്‍ ആ​രം​ഭി​ച്ച് ച​ങ്ങ​നാ​ശേ​രി ന​ഗ​ര​സ​ഭ, പാ​യി​പ്പാ​ട്, വെ​ളി​യ​നാ​ട്, രാ​മ​ങ്ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്ന് ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം​ക​ര​യി​ല്‍ എ​ത്തു​ന്ന​താ​ണ് എ​സി ക​നാ​ല്‍. ഈ ​ക​നാ​ല്‍ നെ​ടു​മു​ടി, കൈ​ന​ക​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ പ​ള്ളാ​ത്തു​രു​ത്തി പൂ​ക്കൈ​ത​യാ​ര്‍ ഭാ​ഗ​ത്ത് തു​റ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കാ​ല​ങ്ങ​ളാ​യി ഉ​യ​രു​ന്ന​ത്.

ഈ ​ക​നാ​ല്‍ ആ​ഴം​കൂ​ട്ടി തു​റ​ന്നാ​ല്‍ എ​സി റോ​ഡി​ലും കു​ട്ട​നാ​ടി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലും ഉ​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്ക​ത്തി​ന്‍റെ തീ​വ്ര​ത കു​റ​ക്കാ​നാ​കു​മെ​ന്നാ​ണ് കാ​ല​ങ്ങ​ളാ​യി ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് സ​മ​ര​മു​ഖ​ത്തു​ള്ള എ​സി ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി നി​ര്‍​ദേ​ശി​ക്കു​ന്ന​ത്.

എ​സി ക​നാ​ല്‍ തു​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​വാ​ന്‍ സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ജ​ല​വി​ഭ​വമ​ന്ത്രി​ക്കും നി​വേ​ദ​നം ന​ല്‍​കു​മെ​ന്ന് ക​നാ​ല്‍ സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ര്‍​മാ​ന്‍ നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാം​മ​ഠം പ​റ​ഞ്ഞു.

കു​ട്ട​നാ​ട് പാ​ക്കേ​ജി​ന്‍റെ ഉ​പ​ജ്ഞാ​താ​വും പ്ര​ശ​സ്ത ശാ​സ്ത്ര​ജ്ഞ​നു​മാ​യ എം.​എ​സ്.​ സ്വാ​മി​നാ​ഥ​ന്‍ തന്‍റെ ഗ​വേ​ഷ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി എ​സി ക​നാ​ല്‍ തു​റ​ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

എ​സി ക​നാ​ല്‍ തു​റ​ക്കു​ന്ന ​കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ ച​ര്‍​ച്ച​ക​ളും പ​ഠ​ന​ങ്ങ​ളും ന​ട​ത്താ​ന്‍ ഈ ​സ​ര്‍​ക്കാ​രും ജ​ല​വി​ഭ​വ​മ​ന്ത്രി​യും ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജ​ന​ങ്ങ​ള്‍.

താ​​​​ലൂ​​​​ക്കി​​​​ല്‍ 25 ക്യാ​​​​മ്പു​​​​ക​​​​ള്‍; 1,404 അം​​​​ഗ​​​​ങ്ങ​​​​ള്‍

ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി: താ​​​​ലൂ​​​​ക്കി​​​​ല്‍ 25 ദു​​​​രി​​​​താ​​​​ശ്വാ​​​​സ ക്യാ​​​​മ്പു​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ചു. വി​​​​വി​​​​ധ പ​​​​ഞ്ചാ​​​​യ​​​​ത്തു​​​​ക​​​​ളി​​​​ലെ 522 കു​​​​ടും​​​​ബ​​​​ങ്ങ​​​​ളി​​​​ല്‍നി​​​​ന്നു​​​​ള്ള 1,404 അം​​​​ഗ​​​​ങ്ങ​​​​ളാ​​​​ണ് ക്യാ​​​​മ്പി​​​​ലു​​​​ള്ള​​​​ത്. 524 പു​​​​രു​​​​ഷ​​​​ന്മാ​​​​രും 592 സ്ത്രീ​​​​ക​​​​ളും 143 ആ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളും 145 പെ​​​​ണ്‍കു​​​​ട്ടി​​​​ക​​​​ളും ക്യാ​​​​മ്പു​​​​ക​​​​ളി​​​​ലു​​​​ണ്ട്. നെ​​​​ടു​​​​മ​​​​ണ്ണി ഫാ​​​​ത്തി​​​​മാ​​​​മാ​​​​താ പാ​​​​രി​​​​ഷ്ഹാ​​​​ള്‍, കു​​​​റി​​​​ച്ചി ലി​​​​റ്റി​​​​ല്‍ഫ്ല​​​​വ​​​​ര്‍ സ്‌​​​​കൂ​​​​ള്‍, പെ​​​​രു​​​​മ്പ​​​​ന​​​​ച്ചി ഗ​​​​വ. എ​​​​ല്‍പി സ്‌​​​​കൂ​​​​ള്‍, തൃ​​​​ക്കോ​​​​ത​​​​മം​​​​ഗ​​​​ലം എ​​​​ല്‍പി, ച​​​​മ്പ​​​​ക്ക​​​​ര സെ​​​​ന്‍റ് ജോ​​​​സ​​​​ഫ്, പൂ​​​​വം യു​​​​പി​​​​എ​​​​സ്, പു​​​​ഴ​​​​വാ​​​​ത് എ​​​​ല്‍പി, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഗ​​​​വ. എ​​​​ല്‍പി, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ഗ​​​​വ. ഹൈ​​​​സ്‌​​​​കൂ​​​​ള്‍, പെ​​​​രു​​​​ന്ന വെ​​​​സ്റ്റ്, മു​​​​നി​​​​സി​​​​പ്പ​​​​ല്‍ ടൗ​​​​ണ്‍ഹാ​​​​ള്‍, പ​​​​റാ​​​​ല്‍ വി​​​​വേ​​​​കാ​​​​ന​​​​ന്ദ, സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് ളാ​​​​യി​​​​ക്കാ​​​​ട്, പ​​​​ണ്ട​​​​ക​​​​ശാ​​​​ല സെ​​​​ന്‍റ് ജ​​​​യിം​​​​സ്, തോ​​​​ട്ട​​​​യ്ക്കാ​​​​ട് ഗ​​​​വ. യു​​​​പി, കൊ​​​​ല്ലാ​​​​പു​​​​രം യു​​​​പി, തൃ​​​​ക്കൊ​​​​ടി​​​​ത്താ​​​​നം വി​​​​ബി​​​​യു​​​​പി, ബി​​​​ടി​​​​കെ ഫാ​​​​ത്തി​​​​മാ​​​​പു​​​​രം, സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പാ​​​​യി​​​​പ്പാ​​​​ട്, പെ​​​​രു​​​​മ്പ​​​​ന​​​​ച്ചി ഗ​​​​വ. എ​​​​ല്‍പി, തു​​​​രു​​​​ത്തി സെ​​​​ന്‍റ് മേ​​​​രീ​​​​സ്, കു​​​​റി​​​​ച്ചി ഗ​​​​വ. എ​​​​ല്‍പി സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ലാ​​​​ണ് ക്യാ​​​​മ്പു​​​​ക​​​​ള്‍ പ്ര​​​​വ​​​​ര്‍ത്തി​​​​ക്കു​​​​ന്ന​​​​ത്.

Tags : Nattuvishesham Local News AC canal government

Recent News

Corehub Up