ഇരിങ്ങാലക്കുട ബൈപാസ് റോഡില്‍ സ്വകാര്യ വ്യക്തി കലുങ്ക് മണ്ണിട്ടു നികത്തിയ നിലയില്‍.
ഇരിങ്ങാലക്കുട: ബൈപാസ് റോഡിലെ കലുങ്ക് മണ്ണിട്ട് നികത്തിയതോടെ വെള്ളക്കെട്ട് രൂക്ഷമായി.
ബൈപാസ് റോഡിലെ ആദ്യ റീച്ചിലെ കലുങ്ക് സ്വകാര്യ വ്യക്തിയാണ് മണ്ണിട്ട് നികത്തിയത്. ഇതോടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള നീരൊഴുക്ക് തടസപ്പെട്ടു. വെള്ളക്കെട്ട് രൂക്ഷമായതോടെ മാലിന്യങ്ങലളും മറ്റും ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിച്ചു തുടങ്ങി. വെള്ളക്കെട്ട് ഒഴിവാക്കിയില്ലെങ്കിൽ കെട്ടികിടക്കുന്ന വെള്ളം സമീപത്തെ വീടുകളിലെ കിണറുകളിലേക്ക് കലരാന്‍ സാധ്യതയുണ്ടെന്നും ഇത് പ്രദേശവാസികളുടെ കുടിവെള്ള സ്രോതസുകളെ ബാധിക്കുമെന്നും നാട്ടുകാർ പരാതിപ്പെട്ടു. കലുങ്ക് തുറന്ന് വെള്ളം ഒഴുകിപോയില്ലെങ്കിൽ മഴക്കാലത്ത് ബൈപാസ് റോഡിലേക്ക് കയറി ഗതാഗത തടസപ്പെടാനും സാധ്യതയുണ്ട്.
നഗരസഭയിലെ പ്രതിപക്ഷനേതാവ് പി.വി. ശിവകുമാറിന്റെ നേതൃത്വത്തില്‍ എൽഡിഎഫ് കൗണ്‍സിലര്‍മാര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു. നികത്തിയ കൾവർട്ട് പൂര്‍വസ്ഥിതിയിലാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. കെ.എസ്. പ്രസാദ്, സി.സി. ഷിബിന്‍, വിഷ്ണു പ്രഭാകരന്, ലേഖ ഷാജന്, അല്‍ഫോന്‍സാ തോമസ് തുടങ്ങിയവരാണ് സംഭവസ്ഥലം സന്ദര്‍ശിച്ച് നഗരസഭയ്ക്കു പരാതി നല്‍കിയത്.
Tags : The pothole nattuvishesham local news