വേമ്പനാട്ട് കായലിലെ അശാസ്ത്രീയമായ മണൽ ഘനനത്തിനെതിരെ പ്രദേശവാസികൾ പ്രതിഷേധിക്കുന്നു.
പൂച്ചാക്കൽ:വേമ്പനാട്ട് കായലിലെ അശാസ്ത്രീയമായ മണൽ ഖനനത്തിനെതിരെ പ്രദേശവാസികളുടെ പ്രതിഷേധം. പള്ളിപ്പുറം മേഖലയിലെ ഡ്രജിംഗിനെതിരെയാണ് തീര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ചത്. മണൽ എടുക്കുന്ന സ്ഥലത്ത് വള്ളങ്ങളിലും ബോട്ടുകളിലുമായെത്തിയവര് ഖനനം നിര്‍ത്തി വയ്ക്കാന്‍ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതോടെ തടയാനെത്തിയ പോലീസുമായി വാക്കേറ്റമുണ്ടായി.സ്ത്രികൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുത്തു.ദേശീയ പാതയുടെ നിർമാണ ആവശ്യങ്ങൾക്കാണ് ഡ്രജ് ചെയ്ത് മണലെടുക്കുന്നത്. തവണക്കടവ് കായലിൽ വീണ്ടും ഡ്രജിങ്ങ് തുടങ്ങിയതിനെ തുടർന്ന് കായലിൽ സംഘർഷം ഉണ്ടായത്. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടർന്ന് ഡ്രജിങ് താൽകാലികമായി നിർത്തിയിരിക്കുകയായിരുന്നു. ഇന്നലെ വീണ്ടും തുടങ്ങിയതാണ് പ്രതിഷേധത്തിനും സംഘർഷത്തിനും കാരണമായത്. അധികമായി മണലെടുക്കുന്നത് തങ്ങളുടെ ജീവനും ഉപജീവനത്തിനും ഭീഷണിയും കെട്ടിടങ്ങളുടെ നാശത്തിനും കാരണമാകുന്നെന്ന് പറഞ്ഞാണ് പ്രതിഷേധം.