x
ad
Sat, 29 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പന്പാ തീരത്ത് ഇനി നതോന്നതയുടെ താളം

വെബ് ഡെസ്ക്
Published: August 29, 2026 12:04 AM IST | Updated: August 29, 2026 12:04 AM IST

ആ​​റ​​ന്മു​​ള ഉ​​ത്ര​​ട്ടാ​​തി ജ​​ലോ​​ത്സ​​വ​​ത്തി​​നാ​​യി ആ​​റ​​ന്മു​​ള സ​​ത്ര​​ക്ക​​ട​​വി​​ൽ ത​​യാ​​റാ​​കു​​ന്ന പ്ര​​ധാ​​ന പ​​വ​​ലി​​യ​​ൻ.

ജലോത്സവം ഉ​​പ​​രാ​​ഷ്‌ട്രപ​​തി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും

പ​​ത്ത​​നം​​തി​​ട്ട: ഉ​​ത്ര​​ട്ടാ​​തി ജ​​ലോ​​ത്സ​​വം നാ​​ളെ പ​​ന്പാ​​ന​​ദി​​യു​​ടെ ആ​​റ​​ന്മു​​ള നെ​​ട്ടാ​​യ​​ത്തി​​ൽ ന​​ട​​ക്കും.​നാ​​ളെ ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 ന് ​​ഉ​​പ​​രാ​​ഷ്ട്ര​​പ​​തി സി. ​​പി. രാ​​ധാ​​കൃ​​ഷ്‌​​ണ​​ൻ ജ​​ലോ​​ത്സ​​വം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കേ​​ര​​ള ഗ​​വ​​ർ​​ണ​​ർ രാ​​ജേ​​ന്ദ്ര വി​​ശ്വ​​നാ​​ഥ് അ​​ർ​​ലേ​​ക്ക​​ർ, മ​​ന്ത്രി​​മാ​​രാ​​യ ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, മോ​​ൻ​​സ് ജോ​​സ​​ഫ്, റോ​​ജി എം. ​​ജോ​​ൺ, ആ​​ന്‍റോ ആ​​ന്‍റ​​ണി എം​​പി, അ​​ബി​​ൻ വ​​ർ​​ക്കി എം​​എ​​ൽ​​എ എ​​ന്നി​​വ​​ർ ഉ​​പ​​രാ​​ഷ്ട്ര​​പ​​തി​​ക്കൊ​​പ്പം ഉ​​ദ്ഘാ​​ട​​ന വേ​​ദി പ​​ങ്കി​​ടും.

കൊ​​ടി​​ക്കു​​ന്നി​​ൽ സു​​രേ​​ഷ് എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ പ​​ഴ​​കു​​ളം മ​​ധു, വ​​ർ​​ഗീ​​സ് മാ​​മ്മ​​ൻ, സ​​ജി ചെ​​റി​​യാ​​ൻ, സി. ​​വി. ശാ​​ന്ത​​കു​​മാ​​ർ, കെ.​​യു. ജ​​നീ​​ഷ് കു​​മാ​​ർ, എം.എ​​സ്. അ​​രു​​ൺ കു​​മാ​​ർ, ഗോ​​പ​​കു​​മാ​​ർ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ദീ​​നാ​​മ്മ റോ​​യ്, വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് അ​​നീ​​ഷ് വ​​രി​​ക്ക​​ണ്ണാ​​മ​​ല, രാ​​ജ്യ​​സ​​ഭ മു​​ൻ ഉ​​പാ​​ധ്യ​​ക്ഷ​​ൻ പ്ര​​ഫ.​​പി.​​ജെ. കു​​ര്യ​​ൻ, മു​​ൻ എം​​എ​​ൽ​​എ​​മാ​​രാ​​യ വീ​​ണാ ജോ​​ർ​​ജ്, കെ. ​​ശി​​വ​​ദാ​​സ​​ൻ നാ​​യ​​ർ, രാ​​ജു ഏ​​ബ്ര​​ഹാം, കെ.​​സി. രാ​​ജ​​ഗോ​​പാ​​ൽ, മാ​​ലേ​​ത്ത് സ​​ര​​ള​​ദേ​​വി, ചെ​​ങ്ങ​​ന്നൂ​​ർ എ​​ൻ​​എ​​സ്എ​​സ് താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് ആ​​ർ. അ​​ജി​​ത് കു​​മാ​​ർ, എ​​സ്‌​​എ​​ൻ​​ഡി​​പി കോ​​ഴ​​ഞ്ചേ​​രി താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റ് മോ​​ഹ​​ൻ ബാ​​ബു തു​​ട​​ങ്ങി​​യ​​വ​​ർ ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പി​​ക്കും.
മ​​ത്സ​​ര വ​​ള്ളം​​ക​​ളി മൂ​​ന്നി​​ന്

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് മ​​ന്ത്രി മോ​​ൻ​​സ് ജോ​​സ​​ഫ് മ​​ത്സ​​ര വ​​ള്ളം​​ക​​ളി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. ക്ഷേ​​ത്ര ശ്രീ​​കോ​​വി​​ലി​​ൽനി​​ന്നു​​ള്ള ദീ​​പം ഘോ​​ഷ​​യാ​​ത്ര വാ​​ദ്യ​​മേ​​ള ങ്ങ​​ളോ​​ടെ രാ​​വി​​ലെ 9.30 ന് ​​സ​​ത്രം പ​​വ​​ലി​​യ​​നി​​ൽ എ​​ത്തി​​ച്ചേ​​രു​​ക​​യും തു​​ട​​ർ​​ന്ന് ജി​​ല്ലാ ക​​ള​​ക്‌​​ട​​ർ എ. ​​നി​​സാ​​മു​​ദ്ദീ​​ൻ പ​​താ​​ക ഉ​​യ​​ർ​​ത്തു​​ന്ന​​തോ​​ടെ ച​​ട​​ങ്ങു​​ക​​ൾ​​ക്ക് ആ​​രം​​ഭം കു​​റി​​ക്കു​​ക​​യും ചെ​​യ്യും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് മൂ​​ന്നി​​ന് മ​​ത്സ​​ര വ​​ള്ളം​​ക​​ളി ആ​​രം​​ഭി​​ക്കും. പ​​ര​​പ്പു​​ഴ ക​​ട​​വി​​ൽ നി​​ന്നും സ​​ത്രം ക​​ട​​വി​​ലേ​​ക്കാ​​ണ് മ​​ത്സ​​ര വ​​ള്ളം​​ക​​ളി. മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​യി​​ൽ ഓ​​രോ പ​​ള്ളി​​യോ​​ട​​ത്തി​​ന്‍റെ​​യും സ്റ്റാ​​ർ​​ട്ടിം​​ഗ് പോ​​യി​​ന്‍റി​​ൽ നി​​ന്ന് ഫി​​നി​​ഷിം​​ഗ് പോ​​യി​​ന്‍റി​​ൽ എ​​ത്തു​​ന്ന സ​​മ​​യം ആ​​ധു​​നി​​ക ഡി​​ജി​​റ്റ​​ൽ സം​​വി​​ധാ​​ന​​ത്തി​​ൽ കൂ​​ടി രേ​​ഖ​​പ്പെ​​ടു​​ത്തി ഏ​​റ്റ​​വും കു​​റ​​ഞ്ഞ സ​​മ​​യ​​ത്തി​​ൽ എ​​ത്തു​​ന്ന നാ​​ലു പ​​ള്ളി​​യോ​​ട​​ങ്ങ​​ളെ തെ​​ര​​ഞ്ഞെ​​ടു​​ത്ത് ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​പ്പി​​ക്കും. ആ​​ല​​പ്പു​​ഴ നെ​​ഹ്റു ട്രോ​​ഫി വ​​ള്ളം​​ക​​ളി​​ക്ക് ഉ​​പ​​യോ​​ഗി​​ക്കു​​ന്ന അ​​തേ സം​​വി​​ധാ​​ന​​മാ​​കും ഇ​​ത്ത​​വ​​ണ ആ​​റ​​ന്മു​​ള​​യി​​ലും സ്റ്റാ​​ർ​​ട്ടിം​​ഗ് പോ​​യി​​ന്‍റി​​ലും തു​​ഴ​​ച്ചി​​ൽ സ​​മ​​യം ക​​ണ്ടെ​​ത്തു​​ന്ന​​തി​​ലും ഉ​​പ​​യോ​​ഗി​​ക്കു​​ക.

മ​​ത്സ​​ര നി​​യ​​മ​​ങ്ങ​​ൾ​​ക്കു വി​​രു​​ദ്ധ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന പ​​ള്ളി​​യോ​​ട​​ങ്ങ​​ളെ​​യും പു​​റ​​ത്തു നി​​ന്നു​​ള്ള കൂ​​ലി തു​​ഴ​​ച്ചി​​ലു​​കാ​​ർ ഉ​​ള്ള പ​​ള്ളി​​യോ​​ട​​ങ്ങ​​ളെ​​യും ഫൈ​​ന​​ൽ മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ൽ നി​​ന്ന് ഒ​​ഴി​​വാ​​ക്കു​മെ​​ന്നും പ​​ള്ളി​​യോ​​ട സേ​​വാ​​സം​​ഘം ഭാ​​ര​​വാ​​ഹി​​ക​​ൾ അ​​റി​​യി​​ച്ചു. ട്രാ​​ക്കു​​ക​​ളു​​ടെ നി​​ർ​​മാ​​ണം പൂ​​ർ​​ത്തി​​യാ​​യി വ​​രു​​ന്നു. റെ​​സ്ക്യൂ സം​​വി​​ധാ​​നം ത​​യാ​​റാ​​ക്കി​​യി​​ട്ടു​​ണ്ട്. ഫ​​യ​​ർ ഫോ​​ഴ്‌​​സ് സ്‌​​കൂ​​ബ സം​​ഘ​​വും മോ​​ട്ടോ​​ർ ഘ​​ടി​​പ്പി​​ച്ച വ​​ള്ള​​ങ്ങ​​ൾ, മോ​​ട്ടോ​​ർ ബോ​​ട്ടു​​ക​​ൾ, സ്‌​​പീ​​ഡ് ബോ​​ട്ടു​​ക​​ൾ എ​​ന്നി​​വ ഫി​​നി​​ഷിം​​ഗ് പോ​​യി​ന്‍റ് മു​​ത​​ൽ സ്റ്റാ​​ർ​​ട്ടിം​​ഗ് പോ​​യി​​ന്‍റു വ​​രെ സ​​ജ്ജ​​മാ​​ക്കി​​യി​​ട്ടു​​ണ്ട്.

പ​​രി​​ച​​യ സ​​മ്പ​​ന്ന​​രാ​​യ മു​​ങ്ങ​​ൽ വി​​ദ​​ഗ്ധ​​ർ അ​​ട​​ങ്ങി​​യ സം​​ഘ​​മാ​​ണ് ഇ​​ത് നി​​യ​​ന്ത്രി​​ക്കു​​ന്ന​​ത്. ശ​​ശി​​കു​​മാ​​ർ കു​​റു​​പ്പ് നേ​​തൃ​​ത്വം ന​​ൽ​​കു​​ന്നു. പ​​ള്ളി​​യോ​​ട​​ത്തി​​ൽ ക​​യ​​റു​​ന്ന മു​​ഴു​​വ​​ൻ ആ​​ളു​​ക​​ൾ​​ക്കും പ​​ത്തു​​ല​​ക്ഷം രൂ​​പ​​യു​​ടെ ഇ​​ൻ​​ഷ്വ​​റ​​ൻ​​സ് ക​​വ​​റേ​​ജ് ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്.

വൈ​​കു​​ന്നേ​​രം 5.30ഓ​​ടെ മ​​ത്സ​​ര​​വ​​ള്ളം​​ക​​ളി പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ക​​യാ​​ണ് ല​​ക്ഷ്യ​​മെ​​ന്ന് ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. ലൂ​​സേ​​ഴ്സ് ഫൈ​​ന​​ൽ ഒ​​ഴി​​വാ​​ക്കി മ​​ത്സ​​ര​​സ​​മ​​യ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സ്ഥാ​​ന​​ങ്ങ​​ൾ നി​​ർ​​ണ​​യി​​ക്കും.

51 പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ

ജ​​ല​​ഘോ​​ഷ​​യാ​​ത്ര​​യി​​ലും മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​യി​​ലും 51 പ​​ള്ളി​​യോ​​ട​​ങ്ങ​​ളാ​​ണ് പ​​ങ്കെ​​ടു​​ക്കു​​ക​​യെ​​ന്ന് പ​​ള്ളി​​യോ​​ട സേ​​വാ​​സം​​ഘം പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. സാം​​ബ​​ദേ​​വ​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​റ​​ഞ്ഞു.

പ​​ള്ളി​​യോ​​ട​​ങ്ങ​​ളു​​ടെ വ​​ലി​​പ്പ​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് എ, ​​ബി ബാ​​ച്ചു​​ക​​ൾ തി​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. താ​​ര​​ത​​മ്യേ​​ന വ​​ലി​​യ പ​​ള്ളി​​യോ​​ട​​ങ്ങ​​ളു​​ടെ എ ​​ബാ​​ച്ചി​​ൽ 35 എ​​ണ്ണ​​മു​​ണ്ടാ​​കും. 16 പ​​ള്ളി​​യോ​​ട​​ങ്ങ​​ളാ​​ണ് ബി ​​ബാ​​ച്ചി​​ലു​​ള്ള​​ത്.

1.30 ജ​​ല​​ഘോ​​ഷ​​യാ​​ത്ര ആ​​രം​​ഭി​​ക്കും. ഘോ​​ഷ​​യാ​​ത്ര​​യ്ക്ക് ഏ​​റ്റ​​വും മു​​മ്പി​​ലാ​​യി തി​​രു​​വോ​​ണ​​തോ​​ണി പ​​ര​​പ്പു​​ഴ ക​​ട​​വി​​ലേ​​ക്ക് നീ​​ങ്ങും. ബി ​​ബാ​​ച്ചി​​ലെ എ​​ട്ട് പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ ക്ഷേ​​ത്ര​​ക​​ട​​വി​​ൽ നി​​ന്ന് ആ​​രം​​ഭി​​ച്ച് താ​​ഴെ സ​​ത്രം പ​​വ​​ലി​​യ​​നു മു​​മ്പി​​ൽ ച​​വി​​ട്ടി തി​​രി​​ച്ച് പ​​ര​​പ്പു​​ഴ ക​​ട​​വി​​ലേ​​ക്ക് ജ​​ല​​ഘോ​​ഷ​​യാ​​ത്ര​​യാ​​യി നീ​​ങ്ങും. നാ​​ലു വീ​​തം പ​​ള്ളി​​യോ​​ട​​ങ്ങ​​ളു​​ള്ള ഗ്രൂ​​പ്പു​​ക​​ളാ​​യി പ​​ള്ളി​​യോ​​ട​​ങ്ങ​​ളെ ജ​​ല​​ഘോ​​ഷ​​യാ​​ത്ര​​യ്ക്കും മ​​ത്സ​​ര വ​​ള്ളം​​ക​​ളി​​ക്കും തി​​രി​​ച്ചി​​ട്ടു​​ണ്ട്. ബി ​​ബാ​​ച്ച് പ​​ള്ളി​​യോ​​ട​​ങ്ങ​​ളു​​ടെ ജ​​ല​​ഘോ​​ഷ​​യാ​​ത്ര പൂ​​ർ​​ത്തി​​യാ​​കു​​ന്പോ​​ൾ എ ​​ബാ​​ച്ച് പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ ജ​​വാ​​ൻ​​ക​​ട​​വി​​ൽ നി​​ന്നും ഘോ​​ഷ​​യാ​​ത്ര​​യാ​​യി എ​​ത്തും.

വ​​ഞ്ചി​​പ്പാ​​ട്ടും മു​​ത്തു​​ക്കു​​ട​​ക​​ളും ആ​​റ​​ന്മു​​ള​​യു​​ടെ ത​​ന​​തു ശൈ​​ലി​​യി​​ലു​​ള്ള തു​​ഴ​​ച്ചി​​ലു​​മാ​​യി പ​​ള്ളി​​യോ​​ട​​ങ്ങ​​ൾ പ​​വ​​ലി​​യ​​ന് മു​​മ്പി​​ലൂ​​ടെ നീ​​ങ്ങും. ജ​​ല​​ഘോ​​ഷ​​യാ ത്ര​​യ്ക്കു പി​​ന്നി​​ലാ​​യി കേ​​ര​​ളീ​​യ ക​​ല​​ക​​ൾ ഉ​​ൾ​​പ്പെ​​ടു​​ന്ന നി​​ശ്ച​​ല ദൃ​​ശ്യ​​ങ്ങ​​ൾ ക​​ട​​ന്നു പോ​​കും. ഹെ​​ലി​​കോ​​പ്റ്റ​​ർ പ്ര​​ക​​ട​​ന​​വും ഉ​​ണ്ടാ​​വും.
അ​​ല​​ങ്കാ​​ര​​ങ്ങ​​ൾ​​ക്കും

തു​​ഴ​​ച്ചി​​ലി​​നും ട്രോ​​ഫി

ഏ​​റ്റ​​വും ന​​ല്ല രീ​​തി​​യി​​ൽ പാ​​ടി തു​​ഴ​​യു​​ന്ന​​വ​​ർ​​ക്കും, ഏ​​റ്റ​​വും ന​​ല്ല ച​​മ​​യം ഉ​​ള്ള​​വ​​ർ​​ക്കും പ്ര​​ത്യേ​​ക ട്രോ​​ഫി​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. എ, ​​ബി ബാ​​ച്ചി​​ൽ​​പ്പെ​​ട്ട ഒ​​ന്നാം സ്ഥാ​​ന​​ക്കാ​​ർ​​ക്ക് മ​​ന്നം ട്രോ​​ഫി​​യും,

ഏ​​റ്റ​​വും ന​​ല്ല രീ​​തി​​യി​​ൽ പാ​​ടി ക​​ളി​​ച്ചു തു​​ഴ​​യു​​ന്ന​​വ​​ർ​​ക്ക് ആ​​ർ. ശ​​ങ്ക​​ർ മെ​​മ്മോ​​റി​​യ​​ൽ സു​​വ​​ർ​​ണ ട്രോ​​ഫി​​യും ന​​ൽ​​കും. തി​​രു​​വി​​താം​​കൂ​​ർ​​ ദേ​​വ​​സ്വം ബോ​​ർ​​ഡ്, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത്, ആ​​റ​​ന്മു​​ള പ​​ഞ്ചാ​​യ​​ത്ത്, തു​​ട​​ങ്ങി​​യ സ്ഥാ​​പ​​ന​​ങ്ങി​​ൽ നി​​ന്നും വ്യ​​ക്തി​​ക​​ളി​​ൽ നി​​ന്നു​​ള്ള ട്രോ​​ഫി​​ക​​ളും മ​​ത്സ​​ര വി​​ജ​​യി​​ക​​ൾ​​ക്ക് ന​​ൽ​​കു​​ന്നു​​ണ്ട്.

ഉ​​പ​​രാ​​ഷ്‌ട്രപ​​തി 12.30ന് ​​എ​​ത്തും

ജ​​ലോ​​ത്സ​​വ​​ത്തി​​ന്‍റെ മു​​ഖ്യാ​​തി​​ഥി​​യാ​​യി ഉ​​പ​​രാ​​ഷ്‌ട്രപ​​തി സി.​​പി. രാ​​ധാ​​കൃ​​ഷ്ണ​​ൻ ഉ​​ച്ച​​യ്ക്ക് 12.30ന് ​​ആ​​റ​​ന്മു​​ള​​യി​​ൽ എ​​ത്തും. ഹെ​​ലി​​കോ​​പ്ട​​ർ മാ​​ർ​​ഗം പ്ര​​മാ​​ടം രാ​​ജീ​​വ് ഗാ​​ന്ധി ഇ​​ൻ​​ഡോ​​ർ സ്റ്റേ​​ഡി​​യം ഗ്രൗ​​ണ്ടി​​ൽ ഇ​​റ​​ങ്ങു​​ന്ന ഉ​​പ​​രാ​​ഷ്ട്ര​​പ​​തി അ​​വി​​ടെ നി​​ന്ന് റോ​​ഡു​​മാ​​ർ​​ഗ​​മാ​​ണ് ആ​​റ​​ന്മു​​ള​​യി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. ഗ​​വ​​ർ​​ണ​​ർ രാ​​ജേ​​ന്ദ്ര​​വി​​ശ്വ​​നാ​​ഥ് അ​​ർ​​ലേ​​ക്ക​​ർ, മ​​ന്ത്രി റോ​​ജി എം. ​​ജോ​​ൺ എ​​ന്നി​​വ​​ർ ഉ​​പ​​രാ​​ഷ്‌ട്രപ​​തി​​യെ അ​​നു​​ഗ​​മി​​ക്കും. ഉ​​പ​​രാ​​ഷ്ട്ര​​പ​​തി​​യു​​ടെ ഉ​​ച്ച​​ഭ​​ക്ഷ​​ണം ആ​​റ​​ന്മു​​ള സ​​ത്ര​​ത്തി​​ലാ​​ണ്. തു​​ട​​ർ​​ന്ന് 1.30ന് ​​ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങ് ആ​​രം​​ഭി​​ക്കും. ജ​​ല​​ഘോ​​ഷ​​യാ​​ത്ര വീ​​ക്ഷി​​ക്കു​​ന്ന അ​​ദ്ദേ​​ഹം 2.30ഓ​​ടെ വേ​​ദി വി​​ടും.

1993നു​​ശേ​​ഷം ഇ​​താ​​ദ്യ​​മാ​​ണ് ഒ​​രു ഉ​പ​രാ​ഷ്‌​ട്ര​പ​തി ആ​​റ​​ന്മു​​ള ഉ​​ത്ര​​ട്ടാ​​തി ജ​​ലോ​​ത്സ​​വ​​ത്തി​​ൽ വി​​ശി​​ഷ്ടാ​​തി​​ഥി​​യാ​​യി എ​​ത്തു​​ന്ന​​ത്. കെ.​​ആ​​ർ. നാ​​രാ​​യ​​ണ​​നാ​​ണ് ഏ​​റ്റ​​വും ഒ​​ടു​​വി​​ൽ ജ​​ലോ​​ത്സ​​വ​​ത്തി​​നെ​​ത്തി​​യ ഉ​പ​രാ​ഷ്‌​ട്ര​പ​തി.

ഉ​​പ​​രാ​​ഷ്ട്ര​​പ​​തി​​യു​​ടെ സ​​ന്ദ​​ർ​​ശ​​നം കാ​​ര​​ണം ജ​​ലോ​​ത്സ​​വം വീ​​ക്ഷി​​ക്കാ​​നെ​​ത്തു​​ന്ന​​വ​​ർ​​ക്കും ക​​ർ​​ശ​​ന നി​​യ​​ന്ത്ര​​ണം ഉ​​ണ്ടാ​​കും. സ​​ത്രം കോ​​ന്പൗ​​ണ്ട് പൂ​​ർ​​ണ​​മാ​​യും സു​​ര​​ക്ഷാ സേ​​ന​​യു​​ടെ നി​​യ​​ന്ത്ര​​ണ​​ത്തി​​ലാ​​കും. ര​​ണ്ടാ​​യി​​ര​​ത്ത​​ളം പോ​​ലീ​​സു​​കാ​​രെ വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ലാ​​യി ഡ്യൂ​​ട്ടി​​ക്ക് നി​​യോ​​ഗി​​ക്കും. പ്ര​​വേ​​ശ​​ന പാ​​സ് വാ​​ങ്ങി​​യി​​ട്ടു​​ള്ള​​വ​​ർ ഇ​​ട​​ശ്ശേ​​രി​​മ​​ല കി​​ഴ​​ക്ക് പ​​ള്ളി​​യോ​​ട​​പു​​ര​​യു​​ടെ സ​​മീ​​പ​​ത്തു കൂ​​ടി സം ​​കോ​​മ്പൗ​​ണ്ടി​​ന്‍റെ കി​​ഴ​​ക്കേ പ​​വ​​ലി​​യ​​നി​​ൽ എ​​ത്ത​​ണം. സെ​​ക്ര​​ട്ട​​റി പ്ര​​സാ​​ദ് ആ​​ന​​ന്ദ​​ഭ​​വ​​ൻ, ക​​ൺ​​വീ​​ന​​ർ​​മാ​​രാ​​യ വി​​ജ​​യ​​കു​​മാ​​ർ ചു​​ങ്ക​​ത്തി​​ൽ, ഡോ. ​​സു​​രേ​​ഷ് ബാ​​ബു, ട്ര​​ഷ​​റാ​​ർ ര​​മേ​​ശ് മാ​​ലി​​മേ​​ൽ എ​​ന്നി​​വ​​രും പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തു.

Tags : Nattuvishesham DistrictNews DeepikaNews Nathonnatha

Recent News

Corehub Up