x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ്റി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂര ത​ക​ര്‍​ന്നു


Published: May 14, 2026 05:41 AM IST | Updated: May 14, 2026 05:41 AM IST

എ​ട​ത്വ: ഭി​ന്ന​ശേ​ഷി​ക്കാ​ര​ന്‍ ത​നി​ച്ചു താ​മ​സി​ക്കു​ന്ന വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര കാ​റ്റി​ല്‍ ത​ക​ര്‍​ന്നു വീ​ണു. എ​ട​ത്വ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡ് താ​യ​ങ്ക​രി കൊ​ച്ചു​ത​റ വീ​ട്ടി​ല്‍ കെ.​ബി സ​ന്തോ​ഷി​ന്‍റെ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യാ​ണ് കാ​റ്റി​ല്‍ ത​ക​ര്‍​ന്നു വീ​ണ​ത്.

ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലു​ണ്ടാ​യ ശ​ക്ത​മാ​യ കാ​റ്റി​ലും പേ​മാ​രി​യി​ലു​മാ​ണ് സം​ഭ​വം. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ആ​സ്ബറ്റോ​സ് ഷീ​റ്റു​ക​ള്‍ പൂ​ര്‍​ണ്ണ​മാ​യി ത​ക​ര്‍​ന്നു വീ​ണി​ട്ടു​ണ്ട്. സം​സാ​ര​ശേ​ഷി​യും കേ​ള്‍​വി ശ​ക്തി​യു​മി​ല്ലാ​ത്ത സ​ന്തോ​ഷ് ത​നി​ച്ചാ​ണ് വീ​ട്ടി​ല്‍ താ​മ​സി​ക്കു​ന്ന​ത്.

അ​പ​ക​ട സ​മ​യ​ത്ത് സ​ന്തോ​ഷ് ക​ട​യി​ല്‍ പോ​യി​രി​ക്കു​ക​യാ​യ​തി​നാ​ല്‍ വ​ന്‍​ദു​ര​ന്തം ഒ​ഴി​വാ​യ​താ​യി വാ​ര്‍​ഡ് മെംബര്‍ ജീ​മോ​ന്‍ ജോ​സ​ഫ് പ​റ​ഞ്ഞു.

Tags : nattu vishesham roof of the house collapsed

Recent News

Corehub Up