x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീ​ണ്ടു​മെ​ത്തി, നാ​ട്ടു​പൂ​ക്കാ​ലം

വെബ് ഡെസ്ക്
Published: August 19, 2026 02:44 AM IST | Updated: August 19, 2026 02:44 AM IST

കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ട്ടു​പൂ​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​ൽ​നി​ന്ന്.


തൃ​ശൂ​ർ: ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന നാ​ട്ടു​പൂ​ക്ക​ളെ തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​മാ​യി അ​ന്ത​ർ​ദേ​ശീ​യ പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ​യും തൃ​ശൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ നാ​ട​ൻ പൂ​ക്ക​ളു​ടെ പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​യി.

തൊ​ണ്ടി​പ്പൂ​വ്, ചേ​ന​പ്പൂ​വ്, കൈ​ത​പ്പൂ​വ്, കാ​ട്ടു​തു​ള​സി​പ്പൂ​വ്, പെ​രു​വി​ലം​പൂ​വ്, ദ​ശ​പു​ഷ്പ​ങ്ങ​ൾ, കൊ​ങ്ങി​ണി​പ്പൂ​വ്, ക​ണ്ണാം​ത​ളി​പ്പൂ​വ്, വെ​ള്ള​മു​ക്കു​റ്റി, കൊ​ട്ട​പ്പൂ​വ്, നെ​ല്ലി​ന്‍റെ പൂ​വ്, കൊ​ന്ന​പ്പൂ​വ് എ​ന്നി​വ​യ​ട​ക്കം ഇ​രു​നൂ​റി​ലേ​റെ ഇ​നം നാ​ട്ടു​പൂ​ക്ക​ളാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. വം​ശ​നാ​ശ​ഭീ​ഷ​ണി നേ​രി​ടു​ന്ന നാ​ട്ടു​പൂ​ക്ക​ളും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

നാ​ട്ടു​പൂ​ച്ചെ​ടി​ക​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: മേ​യ​ർ

തൃ​ശൂ​ർ: നാ​ട്ടു പൂ​ച്ചെ​ടി​ക​ളെ സം​ര​ക്ഷി​ക്കു​ന്ന​തി​തും പ​രി​പാ​ലി​ക്കു​ന്ന​തും ജൈ​വ​വൈ​വി​ധ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും അ​ത്യാ​വ​ശ്യ ഘ​ട​ക​മാ​ണ് ഇ​ത്ത​രം പ്ര​ദ​ർ​ശ​ന​ങ്ങ​ളെ​ന്ന് മേ​യ​ർ ഡോ. ​നി​ജി ജ​സ്റ്റി​ൻ. തൃ​ശൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മേ​യ​ർ. ഒ​യി​സ്ക ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് ഡോ.​കെ.​എ​സ്. ര​ജി​ത​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മാ​താ​രം ര​മാ​ദേ​വി, കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജ് പ്ര​സി​ഡ​ന്‍റ് എ.​ജി. നാ​രാ​യ​ണ​ൻ പ്രി​ൻ​സി​പ്പ​ൽ ടി. ​സു​രേ​ഷ്കു​മാ​ർ, ഒ​യി​സ്ക സെ​ക്ര​ട്ട​റി ഡോ.​ടി.​എ​ൽ. സോ​ണി, ട്ര​ഷ​റ​ർ പി.​എ. വേ​ണു​ഗോ​പാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : native flowers NattuVishasham DistrictNews

Recent News

Corehub Up