നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വയലാർ രാമവർമ സാംസ്കാരിക വേദിയുടെ വയലാർ നാട്യശ്രീ പുരസ്കാരം, വേദി പ്രസിഡന്റ് ജി.രാജ് മോഹൻ നർത്തകി ഗോപിക വർമയ്ക്ക് സമ്മാനിക്കുന
തിരുവനന്തപുരം: കുട്ടിക്കാലത്ത് ആകാശവാണിയിലൂടെ കേട്ട വയലാറിന്റെ മനോഹര ഗാനങ്ങൾ തന്നിലെ നർത്തകിയേയും കോറിയോഗ്രാഫറെയും രൂപപ്പെടുത്തുന്നതിൽ വലിയൊരു പങ്ക് വഹിച്ചിട്ടുണ്ടെന്നു മോഹിനിയാട്ടം നർത്തകി ഗോപിക വർമ അഭിപ്രായപ്പെട്ടു.
നൃത്തരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള വയലാർ രാമവർമ സാംസ്കാരിക വേദിയുടെ വയലാർ നാട്യശ്രീ പുരസ്കാരം, വേദി പ്രസിഡന്റ് ജി.രാജ് മോഹനിൽനിന്ന് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു ഗോപിക വർമ.
കോട്ടയ്ക്കകം രംഗവിലാസം കൊട്ടാരത്തിൽ സംഘടിപ്പിച്ച അഞ്ചുദിന വയലാർ രാമവർമനൃത്തോത്സവത്തിന്റെ സമാപന സന്ധ്യയിലാ യിരുന്നു പുരസ്കാര വിതരണം. വയലാർ രാമവർമയുടെ 50-ാം ചരമവാർഷികത്തോടനുബന്ധിച്ച് വയലാർ സാംസ്കാരിക വേദി നടത്തിവരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന വാർഷിക പരിപാടിയുടെ ഭാഗമായിട്ടായിരുന്നു നൃത്തോത്സവം. ഈ വർഷത്തെ വയലാർ ബാലഭാസ്കർ യുവപ്രതിഭ പുരസ്കാരം യുവ വയലിൻ പ്രതിഭ വിഷ്ണു എം. ഭുവനേശ്വരിക്കു രാജ്മോഹൻ സമ്മാനിച്ചു.
രാജരാജവർമ, അഡ്വ. ജി.വിജയമോഹൻ, വയലാർ സാംസ് കാരിക വേദി സെക്രട്ടറി മണക്കാട് രാമചന്ദ്രൻ, മുക്കുംപാലമൂട് രാധാകൃഷ്ണൻ, ഗോപൻ ശാസ്തമംഗലം, ജി. വിജയകുമാർ, വനിതാ സമിതി പ്രസിഡന്റ് സതി തമ്പി, സെക്രട്ടറി മിനി ദീപക്, ഉഷ റാണി, താരാ നായർ തുടങ്ങിയവർ പങ്കെടുത്തു.