ചമ്പക്കുളം: തെക്കേക്കര ഈസ്റ്റ് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ മാർ സെബസ്ത്യാനോസ് സഹദായുടെ തിരുനാൾ ഇന്നു മുതൽ 18 വരെ. കുടുംബദിനമായ ഇന്ന് വൈകുന്നേരം 5 ന് പരിശുദ്ധ കുർബാന ഫാ വർഗീസ് താനമാവുങ്കൽ, തുടർന്ന് കുടുംബ സംഗമം. തിങ്കൾ, ചൊവ്വാ, ബുധൻ, ദിവസങ്ങളിൽ വൈകുന്നേരം 4.30ന് ജപമാല, 5ന് മദ്ധ്യസ്ഥ പ്രാർത്ഥന, പരിശുദ്ധ കുർബാന.15വ്യാഴം രാവിലെ 6.10ന് സപ്രാ, മദ്ധ്യസ്ഥ പ്രാർത്ഥന, 6.30 പരിശുദ്ധ കുർബാന, സന്ദേശം, ഫാ ഐസക് ആലഞ്ചേരി 7.30 മുതൽ കഴുന്ന് പ്രദക്ഷിണം ഭവനങ്ങളിലേക്ക്.
16 വെള്ളി വൈകുന്നേരം 4.30 ജപമാല 5 ന് കൊടിയേറ്റ് ഫാ ജോജോ പുതുവേലിൽ (വികാരി). മദ്ധ്യസ്ഥപ്രാർത്ഥന പരിശുദ്ധ കുർബാന, ഫാ. ക്രിസ്റ്റി കുട്ടുമ്മേൽ. സെമിത്തേരി സന്ദർശനം17ശനി വൈകുന്നേരം 4.30 ന് ജപമാല, പ്രസുദേന്തി വാഴ്ച, മദ്ധ്യസ്ഥ പ്രാർത്ഥന, 5ന് പരിശുദ്ധ കുർബാന, സന്ദേശം ഫാ മെൽബിൻ കഴുന്നുകണ്ടത്തിൽ, കുരിശടിയിലേയ്ക്ക് പ്രദക്ഷിണം. ലദീഞ്ഞ്, പ്രസംഗം, ഫാ റ്റോബി പുളിക്കാശേരി.
18 തിരുനാൾ ദിനം 9.45 ന് സപ്രാ, 10 ന് ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം ഫാ ജോജോ പള്ളിച്ചിറ ,പള്ളി ചുറ്റി പ്രദക്ഷിണം.അൻപത്തി അഞ്ച് പ്രസുദേന്തിമാർ ഒന്ന് ചേർന്ന് നടത്തുന്ന ഇടവക തിരുനാളിന്റെ നടത്തിപ്പിന് വികാരി ഫാ ജോജോ പുതുവേലിൽ കൈക്കാരൻമാരായ പി റ്റി ജോൺ പെരുമ്പള്ളിൽ, ജോബ് ആൻറണി മുപ്പത്തഞ്ചിൽചിറ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു.
Tags : nattu vishesham St. Sebastian's Church