x
ad
Sat, 27 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്കേ​ത്തൊ​ട്ടി പ​ട്ട​യ ആ​വ​ശ്യ​ത്തി​ന് വീ​ണ്ടും ചി​റ​ക് മു​ള​യ്ക്കു​ന്നു


Published: June 27, 2026 03:59 AM IST | Updated: June 27, 2026 03:59 AM IST

റാ​ന്നി: നാ​റാ​ണം​മൂ​ഴി​യി​ലെ തെ​ക്കേ​ത്തൊ​ട്ടി നി​വാ​സി​ക​ളു​ടെ കൈ​വ​ശ സ്ഥ​ല​ത്തി​ന് പ​ട്ട​യ​മെ​ന്ന സ്വ​പ്ന​ത്തി​ന് വീ​ണ്ടും ചി​റ​ക് മു​ള​യ്ക്കു​ന്നു. വ​ന്യ​ജീ​വി പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ദി​വ​സം വ​ട​ശേ​രി​ക്ക​ര​യി​ലെ​ത്തി ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യ വ​നം മ​ന്ത്രി ഷി​ബു ബേ​ബി ജോ​ണ്‍ പ​ട്ട​യ ന​ട​പ​ടി​ക​ള്‍​ക്ക് അ​നാ​വ​ശ്യ ത​ട​സം സൃ​ഷ്ടി​ക്ക​രു​തെ​ന്നും ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി.

പ​ട്ട​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശ​പ്ര​കാ​രം വ​നം​വ​കു​പ്പ് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ റേ​ഞ്ച് ഓ​ഫീ​സ​റി​ല്‍ നി​ന്ന് മ​ന്ത്രി തേ​ടു​ക​യും ചെ​യ്തു. പ​ട്ട​യം വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് പ​ഴ​കു​ളം മ​ധു എം​എ​ല്‍​എ​യും ആ​വ​ശ്യ​പ്പെ​ട്ടു.

പൊ​തു​പ്ര​വ​ര്‍​ത്ത​ക​നും ക​ര്‍​ഷ​ക സം​ഘ​ട​നാ നേ​താ​വു​മാ​യ ജോ​ണ്‍ മാ​ത്യു ച​ക്കി​ട്ട​യി​ല്‍ വി​ഷ​യം മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ത്തി​യ​തി​നേ തു​ട​ര്‍​ന്ന് മ​ന്ത്രി വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും പ്ര​ശ്ന​ത്തി​ല്‍ ത​ട​സ​മു​ണ്ടാ​ക​രു​തെ​ന്ന് നി​ര്‍​ദ്ദേ​ശം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.
വ​ന​ഭൂ​മി വെ​ട്ടി​ത്തെ​ളി​ച്ച് സ്ഥി​ര​താ​മ​സ​മാ​യി​ട്ട് 75 വ​ര്‍​ഷ​ത്തോ​ള​മാ​യി​ട്ടും പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് പ​ട്ട​യം ല​ഭ്യ​മാ​ക്കാ​ന്‍ ഇ​തേ​വ​രെ ക​ഴി​ഞ്ഞി​ട്ടി​ല്ല.

അ​വ​സാ​നം ഗ​തി​കെ​ട്ട് ആ​ളു​ക​ള്‍ സ്ഥ​ല​വാ​സി​യും പൊ​തു​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ അ​നി​ല്‍ അ​ത്തി​ക്ക​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു . തു​ട​ര്‍​ന്ന് എ​ത്ര​യും വേ​ഗം പ​ട്ട​യ ന​ട​പ​ടി​ക​ള്‍ സീ​ക​രി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വു പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും ന​ട​പ​ടി​ക​ള്‍ നീ​ങ്ങി​യി​ല്ല. ഇ​ക്കാ​ര്യ​ങ്ങ​ളി​ല്‍ വ​നം, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ ത​ന്നെ​യാ​ണ് ആ​ളു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്ന​ത്. കോ​ട​തി ഉ​ത്ത​ര​വു​പ്ര​കാ​രം സം​യു​ക്ത സ​ര്‍​വേ ന​ട​ത്തി​യ​തി​ന്‍റെ റി​പ്പോ​ര്‍​ട്ടു പോ​ലും യ​ഥാ​സ​മ​യം സ​മ​ര്‍​പ്പി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ നേ​തൃ​ത്വ​ത്തി​നാ​യി​ല്ല.

അ​തേ​സ​മ​യം പ്ര​ദേ​ശ​ത്തെ താ​മ​സ​ക്കാ​ര്‍ യ​ഥാ​ര്‍​ഥ കൈ​വ​ശ​ക്കാ​രാ​ണോ എ​ന്ന​തി​ന് തെ​ളി​വു സ​മ​ര്‍​പ്പി​ക്ക​ണ​മെ​ന്ന നി​ര്‍​ദ്ദേ​ശ​വു​മാ​യി വ​നം, റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ്ര​ദേ​ശ​വാ​സി​ക​ളെ വീ​ണ്ടും വി​ഷ​മ വൃ​ത്ത​ത്തി​ലാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. ത​ങ്ങ​ള്‍​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത രേ​ഖ​ക​ള്‍വ​രെ ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ​ല​ര്‍​ക്കും ക​ത്തു വ​ന്ന​തെ​ന്ന് പ​റ​യു​ന്നു.

വ​ന​പാ​ല​ക, റ​വ​ന്യൂ ഓ​ഫീ​സു​ക​ള്‍ ക​യ​റി ഇ​റ​ങ്ങി​യ​വ​ര്‍ വീ​ണ്ടും ന​ട​പ​ടി​യി​ല്ലാ​തെ നീ​ങ്ങു​മ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​ണ്ടാ​യ​തും സ​ര്‍​ക്കാ​ര്‍ മാ​റി വ​ന്ന​തും. പ​ട്ട​യ​മി​ല്ലാ​ത്ത​തി​നാ​ല്‍ കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ​യും കൃ​ഷി വ​കു​പ്പി​ന്‍റെ​യും സ​ക​ല ആ​നു​കൂ​ല്യ​ങ്ങ​ളി​ല്‍ നി​ന്ന് കാ​ര്‍​ഷി​ക വാ​യ്പ​ക​ള്‍, സ​ബ്സി​ഡി​ക​ള്‍, കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ക​ര്‍​ഷ​ക പെ​ന്‍​ഷ​ന്‍, വി​ദ്യാ​ഭ്യാ​സ വീ​ട് വാ​യ്പ ഉ​ള്‍​പ്പെ​ടെ എ​ല്ലാ​ത്തി​ല്‍ നി​ന്നും ഇ​വ​ര്‍ മാ​റ്റി നി​ര്‍​ത്ത​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സം, വി​വാ​ഹ ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് സ്വ​ന്തം ഭൂ​മി​യി​ല്‍ ന​ട്ടു​വ​ള​ര്‍​ത്തി​യ ഒ​രു ചെ​റു​മ​രം പോ​ലും വെ​ട്ടി വി​ല്‍​ക്കാ​ന്‍ ക​ഴി​യാ​തെ ക്ലേ​ശി​ക്കു​ക​യാ​ണ് പാ​വ​പ്പെ​ട്ട കൈ​വ​ശ ക​ര്‍​ഷ​ക​ർ.

Tags : Local News Nattuvishesham Pathanamthitta

Recent News

Corehub Up