x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ല​ങ്ക​ര​സ​ഭ​യു​ടെ ആ​ത്മീ​യ ക​രു​ത്ത്: ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് പ​നം​തു​ണ്ടി​ല്‍


Published: July 20, 2026 01:25 AM IST | Updated: July 20, 2026 01:25 AM IST

പ​ത്ത​നം​തി​ട്ട: ധ​ന്യ​ന്‍ ആ​ര്‍​ച്ച് ബി​ഷ​പ് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ ഈ​വാ​നി​യോ​സ് പ​ക​ര്‍​ന്നു ന​ല്‍​കി​യ ആ​ത്മീ​യ​ത എ​ക്കാ​ല​വും മ​ല​ങ്ക​ര സ​ഭ​യു​ടെ ക​രു​ത്താ​ണെ​ന്ന് ക​സാ​ക്കി​സ്ഥാ​നി​ലെ വ​ത്തി​ക്കാ​ന്‍ സ്ഥാ​ന​പ​തി ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് പ​നം​തു​ണ്ടി​ല്‍. പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ല്‍ ധ​ന്യ​ന്‍ മാ​ര്‍ ഈ​വാ​നി​യോ​സി​ന്‍റെ 73-ാമ​ത് ഓ​ര്‍​മ​പ്പെ​രു​ന്നാ​ള്‍ ആ​ച​ര​ണ​ത്തി​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഐ​ക്യ​ത്തി​ന്‍റെ​യും സ​ത്യാ​ന്വേ​ഷ​ണ​ത്തി​ന്‍റെ​യും പാ​ത​യി​ല്‍ ഉ​ത്ത​മ മാ​തൃ​ക​യാ​ണ് മാ​ര്‍ ഈ​വാ​നി​യോ​സ് പ​ക​ര്‍​ന്നു ന​ല്‍​കി​യ​തെ​ന്നും ആ​ര്‍​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു.

രാ​വി​ലെ ക​ത്തീ​ഡ്ര​ല്‍ വി​കാ​രി ഫാ. ​ജോ​ണ്‍​സ​ണ്‍ പാ​റ​യ്ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മാ​ര്‍ ജോ​ര്‍​ജ് പ​നം​തു​ണ്ടി​ലി​നെ സ്വീ​ക​രി​ച്ചു. തു​ട​ര്‍​ന്ന് കു​ര്‍​ബാ​ന​യും അ​നു​സ്മ​ര​ണ ശു​ശ്രൂ​ഷ​യും ന​ട​ന്നു.
ഫാ. ​ബെ​ന്നി നാ​ര​ക​ത്തി​നാ​ല്‍, ഫാ. ​ജോ​യ​ല്‍ പൗ​വ്വ​ത്ത് എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ജോ​സ് മാ​ത്യു, സ​ജു സി. ​മാ​ത്യു, പി.​കെ. ജോ​സ​ഫ് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

Tags : Spiritual Strength Malankara Church:

Recent News

Corehub Up