x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സാ​ങ്കേ​തി​ക​വി​ദ്യ​യി​ലെ മാ​റ്റ​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച് വി​ദ്യാ​ര്‍​ഥി​സ​മൂ​ഹം മാ​റ​ണം: ഡോ. ​സി​സ തോ​മ​സ്


Published: August 10, 2026 01:53 AM IST | Updated: August 10, 2026 01:53 AM IST

പ​ത്ത​നം​തി​ട്ട: ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ മാ​റ്റ​ത്തി​ന​നു​സ​രി​ച്ചു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ക​ഴി​യു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു മാ​ത്ര​മേ ഇ​നി​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ല്‍ പി​ടി​ച്ചു​നി​ല്‍​ക്കാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്ന് എ.​പി.​ജെ. അ​ബ്ദു​ള്‍ ക​ലാം ടെ​ക്‌​നോ​ള​ജി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​സി​സാ തോ​മ​സ്. ക​ട​മ്മ​നി​ട്ട മൗ​ണ്ട് സി​യോ​ണ്‍ എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ 2026 ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മെ​റി​റ്റ് ഡേ ​ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ള​ജ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ര്‍ ജോ​സ​ഫ് ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, വൈ​സ് ചെ​യ​ര്‍​മാ​ന്‍ സാ​മു​വ​ല്‍ ഏ​ബ്ര​ഹാം ക​ല​മ​ണ്ണി​ല്‍, ഡ​യ​റ​ക്‌​ട​ര്‍ കെ.​കെ. ജോ​സ്, പ്രി​ന്‍​സി​പ്പ​ൽ ഡോ. ​മെ​ല്‍​വി​ന്‍ ജോ​സ്, വൈ​സ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​തോ​മ​സ് ജോ​ര്‍​ജ്, ബ​ബി​ത എ​ല്‍​സ ഉ​മ്മ​ന്‍, ഡോ. ​അ​നി​ല്‍ തോ​മ​സ്, ആ​തി​ര ശി​വാ​ന​ന്ദ​ന്‍, ഡോ. ​പ്ര​വീ​ണ്‍ കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വി​വി​ധ ത​ല​ങ്ങ​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള പു​ര​സ്കാ​ര​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ വി​ത​ര​ണം ചെ​യ്തു.

Tags : nattu vishesham student community technological changes

Recent News

Corehub Up