x
ad
Mon, 6 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ലെ വ​ഴി​വി​ള​ക്കു​ക​ൾ 15 മു​ത​ല്‍ പ്ര​കാ​ശി​ക്കും


Published: July 6, 2026 05:00 AM IST | Updated: July 6, 2026 05:00 AM IST

കൊ​ച്ചി: ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന തെ​രു​വു​വി​ള​ക്കു​ക​ൾ ഈ ​മാ​സം 15 മു​ത​ൽ പ്ര​കാ​ശി​ക്കു​മെ​ന്ന് നാ​ഷ​ണ​ല്‍ ഹൈ​വേ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ അ​റി​യി​ച്ചു. വി​ള​ക്കു​ക​ളി​ലെ ലൈ​റ്റു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ അ​വ​സാ​വ​ന​ഘ​ട്ട​ത്തി​ലാ​ണ്. ക​ള​മ​ശേ​രി മു​ത​ല്‍ വ​ല്ലാ​ര്‍​പ്പാ​ടം വ​രെ​യു​ള്ള 17 കി​ലോ​മീ​റ്റ​ര്‍ പാ​ത​യി​ലെ നാ​ലു കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. ഇ​വ പ്ര​കാ​ശി​ച്ച് തു​ട​ങ്ങി.

ബാ​ക്കി​യു​ള്ള ദൂ​രം ലൈ​റ്റു​ക​ള്‍ പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ന്ന​തി​നാ​യി ര​ണ്ടു ട്രാ​ന്‍​സ്‌​ഫോ​ര്‍​മ​റു​ക​ള്‍ സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. 15ഓ​ടെ എ​ല്ലാ തെ​രു​വു​വി​ള​ക്കു​ക​ളും പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന നി​ല​യി​ലാ​ണ് ജോ​ലി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​തെ​ന്നും എ​ന്‍​എ​ച്ച്എ​ഐ അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. 10 കോ​ടി രൂ​പ ചെ​ല​വി​ല്‍ 17 കി​ലോ​മീ​റ്റ​ര്‍ ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ ഏ​ക​ദേ​ശം 1,100 തെ​രു​വു​വി​ള​ക്കു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്.

ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡി​ല്‍ സു​ഗ​മ​മാ​യ വാ​ഹ​ന യാ​ത്ര​യ്ക്ക് വ​ഴി​വി​ള​ക്കു​ക​ള്‍ വേ​ണ​മെ​ന്ന​ത് യാ​ത്ര​ക്കാ​രു​ടെ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും പോ​ലീ​സ് അ​ധി​കൃ​ത​രു​ടെ​യു​മൊ​ക്കെ നി​ര​ന്ത​ര ആ​വ​ശ്യ​മാ​യി​രു​ന്നു. എ​ന്നാ​ല്‍ ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ഇ​തി​നോ​ട് മു​ഖം തി​രി​ച്ചു നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. വി​ഐ​പി​ക​ള്‍ ക​ട​ന്നു​പോ​കു​മ്പോ​ള്‍ മാ​ത്രം മു​ള​ക്കാ​ലു​ക​ളി​ല്‍ ലൈ​റ്റു​ക​ള്‍ നാ​ട്ടി താ​ത്കാ​ലി​ക സം​വി​ധാ​നം ഒ​രു​ക്കാ​റാ​ണ് പ​തി​വ്.

ക​ണ്ടെ​യ്‌​ന​ര്‍ റോ​ഡ് നി​ര്‍​മി​ക്കു​ന്ന​തി​നാ​യു​ള്ള ആ​ദ്യ ഡീ​റ്റെ​യി​ല്‍​ഡ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ടി​ല്‍ റോ​ഡി​ല്‍ വൈ​ദ്യു​തീ​ക​ര​ണ​ത്തി​നാ​യു​ള്ള നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. ക​ണ്ടെ​യ്‌​ന​ര്‍ ലോ​റി​ക​ള്‍ മാ​ത്രം സ​ഞ്ച​രി​ക്കു​ന്ന​തി​നാ​യു​ള്ള റോ​ഡാ​ണ് വി​ഭാ​വ​നം ചെ​യ്തി​രു​ന്ന​ത്. കൊ​ച്ചി മെ​ട്രോ​യു​ടെ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് സാ​ധാ​ര​ണ വാ​ഹ​ന​ങ്ങ​ളും ഇ​തു​വ​ഴി ക​ട​ത്തി​വി​ടാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് റോ​ഡി​ല്‍ വൈ​ദ്യു​തീ​ക​ര​ണം അ​ത്യാ​വ​ശ്യ​മാ​യി വ​ന്ന​ത്.

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up