x
ad
Fri, 12 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​ഴാ​നി ക​നാ​ൽബ​ണ്ട് ഇ​ടി​ഞ്ഞു​വീ​ണു


Published: June 11, 2026 01:51 AM IST | Updated: June 11, 2026 01:51 AM IST

വ​ട​ക്കാ​ഞ്ചേ​രി: വാ​ഴാ​നി ഇ​റി​ഗേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ഇ​ട​തു​ക​ര ക​നാ​ൽ ബ​ണ്ട് മ​ണ​ലി​ത്ത​റ പ​ടി​ഞ്ഞാ​റ്റു​മു​റി​യി​ൽ ഇ​ടി​ഞ്ഞു​വീ​ണു. ക​ന​ത്ത മ​ഴ​യ്ക്കി​ടെ ക​ഴി​ഞ്ഞ​ദി​വ​സം രാ​വി​ലെ​യാ​ണ് സം​ഭ​വം.

ബ​ണ്ടി​നോ​ടു​ചേ​ർ​ന്ന് 2020ൽ ​തെ​ക്കും​ക​ര പ​ഞ്ചാ​യ​ത്ത് നി​ർ​മി​ച്ച ക​നാ​ൽ പാ​ല​വും ഭീ​ഷ​ണി​യി​ലാ​ണ്. പാ​ല​ത്തി​ന്‍റെ അ​ടി​ത്ത​റ ത​ക​ർ​ന്നു​വീ​ഴാ​നു​ള്ള സാ​ധ്യ​ത​യേ​റെ​യാ​ണ്. ക​ണ്ടം​കു​ളം ഭാ​ഗ​ത്ത് നി​ര​വ​ധി​പേ​ർ താ​മ​സി​ക്കു​ന്ന വ​ഴി​യി​ലാ​ണ് ക​നാ​ൽ പാ​ലം. ബ​ണ്ട് ത​ക​ർ​ന്ന​തോ​ടെ നി ​ര​വ​ധി​പേ​രു​ടെ ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു. ക​ഴി​ഞ്ഞ​മാ​സം വാ​ഴാ​നി കു​ടി​വെ​ള്ള​പ​ദ്ധ​തി​യു​ടെ പൈ​പ്പ് ലൈ​ൻ സ്ഥാ​പി​ക്കാ​ൻ മേ​ഖ​ല​യി​ൽ മ​ണ്ണു​മാ​ന്തി​യ​ന്ത്ര​മു​പ​യോ​ഗി​ച്ച് കു​ഴി​യെ​ടു​ത്തി​രു​ന്നു.

ഇ​തി​ൽ വെ​ള്ള​മി​റ​ങ്ങി​യാ​ണ് ബ​ണ്ട് ത​ക​ർ​ന്ന​തെ​ന്ന സം​ശ​യ​വും നി​ല​നി​ൽ​ക്കു​ന്നു. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല​ന്നും ഉ​ട​ൻ വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ച​താ​യി വാ​ഴാ​നി അ​സി. എ​ജി​നി​യ​ർ പി.​എ​സ്. സാ​ൽ​വി​ൻ അ​റി​യി​ച്ചു.

Tags : Nattuvishesham Local News Vazhani canal

Recent News

Corehub Up