x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുര​ങ്ങി​ന്‍റെ ക​ല്ലേ​റി​ൽ കോ​ൺ​വന്‍റിലെ ജ​ന​ൽചി​ല്ല് ത​ക​ർ​ന്നു


Published: June 14, 2026 12:52 AM IST | Updated: June 14, 2026 12:52 AM IST

വ​ട​ക്ക​ഞ്ചേ​രി: കു​ര​ങ്ങി​ന്‍റെ ക​ല്ലേ​റി​ൽ കോ​ൺ​വ​ന്‍റ് കെ​ട്ടി​ട​ത്തി​ലെ ജ​ന​ൽ​ചി​ല്ല് ത​ക​ർ​ന്നു. ഓ​ടി മാ​റി​യ​തി​നാ​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ണ​ച്ചി​പ​രു​ത അ​സീ​സി​ഭ​വ​ൻ എ​ഫ്സി​സി കോ​ൺ​വ​ന്‍റി​ലാ​ണ് വാ​ന​ര​പ്പ​ട​യു​ടെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ലും സ​മീ​പ​ത്തെ മാ​വി​ലും ക​യ​റി കു​ര​ങ്ങു​ക​ൾ ശ​ല്യം ചെ​യ്ത​പ്പോ​ൾ ബ​ഹ​ള​മു​ണ്ടാ​ക്കി ഓ​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ല്ലെ​ടു​ത്ത് എ​റി​ഞ്ഞ​ത്.

ഏ​റി​ന്‍റെ ശ​ക്തി​യി​ൽ ജ​ന​ൽ​ചി​ല്ലു​ക​ൾ പൊ​ട്ടി​ചി​ത​റി. ഈ ​സ​മ​യം മു​റി​യി​ലു​ണ്ടാ​യി​രു​ന്ന സി​സ്റ്റേ​ഴ്സ് മാ​റി​യ​തി​നാ​ൽ പ​രി​ക്കേ​റ്റി​ല്ല. ചി​ല്ല് ത​ക​ർ​ന്ന് ക​ല്ല് മു​റി​ക്കു​ള്ളി​ൽ വീ​ണു. പ​ല​യി​ട​ത്താ​യി ചി​ല്ലു​ക​ൾ ചി​ന്നി​ച്ചി​ത​റി​യ നി​ല​യി​ലാ​യി​രു​ന്നു. പ്ര​ദേ​ശ​ത്ത് കു​ര​ങ്ങ്ശ​ല്യം വ്യാ​പ​ക​മാ​ണ്. വ​ലി​യ കൂ​ട്ട​ങ്ങ​ളാ​യാ​ണ് കു​ര​ങ്ങു​ക​ൾ നാ​ടു​ചു​റ്റു​ന്ന​ത്. വീ​ടു​ക​ളി​ലെ സാ​ധ​ന​ങ്ങ​ളെ​ല്ലാം എ​ടു​ത്തു​കൊ​ണ്ടു​പോ​യി ദൂ​രെ എ​വി​ടെ​യെ​ങ്കി​ലും വ​ലി​ച്ചെ​റി​യും. ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, പ​ഴ​ങ്ങ​ൾ, തെ​ങ്ങു​ക​ളി​ലെ ക​രി​ക്ക് തു​ട​ങ്ങി ക​ണ്ണി​ൽ ക​ണ്ട​തെ​ല്ലാം കു​ര​ങ്ങു​ക​ൾ തി​ന്നു​തീ​ർ​ക്കും. എ​ന്തെ​ങ്കി​ലും സാ​ധ​ന​ങ്ങ​ളു​മാ​യി കു​ട്ടി​ക​ൾ​ക്ക് പു​റ​ത്തി​റ​ങ്ങാ​നാ​കി​ല്ല. ഇ​വ കൂ​ട്ട​ത്തോ​ടെ പാ​ഞ്ഞെ​ത്തും.

അ​ക്ര​മ​കാ​രി​യാ​കു​ന്ന​തി​നാ​ൽ പു​റ​ത്തി​റ​ങ്ങി ന​ട​ക്കാ​ൻ ഭ​യ​പ്പെ​ടു​ക​യാ​ണ് ആ​ളു​ക​ൾ. വീ​ടു​ക​ൾ​ക്ക് മു​ക​ളി​ലും ഷീ​റ്റ് മേ​ഞ്ഞ സ്ഥ​ല​ങ്ങ​ളി​ലു​മെ​ല്ലാം ഇ​വ ചാ​ടി കേ​ടു വ​രു​ത്തു​ന്ന​തും വ​ലി​യ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി ജോ​ണി പ​റ​ഞ്ഞു.

Tags : window pane Nattuvishesham District News

Recent News

Corehub Up