ചാരുംമൂട്: തുണിക്കട കുത്തിത്തുറന്ന് തുണികൾ മോഷ്ടിച്ച മൂന്നംഗസംഘത്തെ നൂറനാട് പോലീസ് പിടികൂടി. കൊല്ലം ശാസ്താംകോട്ട തച്ചന്റയ്യത്ത് വീട്ടിൽ ജയരാജ് (38), പത്തനംതിട്ട പള്ളിക്കൽ ആതിരാലയം ബിജു (54), കൊല്ലം കുളത്തൂപ്പുഴ ചരുവിള പുത്തൻവീട്ടിൽ പ്രവീൺ (കിച്ച) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രി ചാരുംമൂട് ജംഗ്ഷനു സമീപമുള്ള കട കുത്തിപ്പൊളിച്ച് അകത്തുകയറിയ പ്രതികൾ അരലക്ഷത്തോളം രൂപ വിലവരുന്ന തുണികൾ അപഹരിച്ച് കടന്നുകളയുകയായിരുന്നു.
തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ മുമ്പും പല മോഷണക്കേസു കളിലും പ്രതികളാണെന്ന് പോലീസ് പറഞ്ഞു. നൂറനാട് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ഷാം മുരളിയുടെ നേതൃത്വത്തിൽ എസ് ഐമാരായ മിഥുൻ, സുരേഷ് ബാബു, എ.എസ്. റസീന, പ്രതാപ് ചന്ദ്രമേനോൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ സിജു, സിവിൽ പോലീസ് ഓഫീസർമാരായ മനു പ്രസന്നൻ, മനുകുമാർ, വിഷു എന്നിർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.