പ്രതീകാത്മക ചിത്രം
വടക്കഞ്ചേരി: കല്ലിങ്കൽപ്പാടത്ത് റബർകടയിൽനിന്നും 25,000 രൂപ മോഷണം പോയി. സുമേഷിന്റെ റബർ കടയിലാണ് മോഷണം നടന്നത്. ഉച്ചയ്ക്കു രണ്ടരക്കാണ് സംഭവം. കടയുടെ ഷട്ടർ താഴ്ത്തിയിട്ട് സമീപത്തു തന്നെയുള്ള വീട്ടിൽ ഭക്ഷണം കഴിക്കാൻപോയ സമയത്താണ് മോഷണം നടന്നത്.
കടയുടെ മേശവലിപ്പിൽ സൂക്ഷിച്ച ബാഗ് സഹിതമാണ് മോഷണം പോയത്. ഭക്ഷണം കഴിച്ച് 15 മിനിറ്റിനകം സുമേഷ് തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. നഷ്ടപ്പെട്ട ബാഗിൽ പണത്തിനു പുറമെ മറ്റു രേഖകളും താക്കോൽകൂട്ടവുമുണ്ടായിരുന്നു.
സമീപത്തെ സിസി ടിവി ദൃശ്യം പരിശോധിച്ചപ്പോൾ ഒരാൾ ഈ സമയം കടയിലേക്കു കയറിപ്പോയതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. കാമറ ദൃശ്യങ്ങൾ സഹിതം സുമേഷ് വടക്കഞ്ചേരി പോലീസിൽ പരാതി നല്കിയിട്ടുണ്ട്.