x
ad
Mon, 5 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച; 25,000 രൂ​പ ന​ഷ്ട​പ്പെ​ട്ടു

വെബ് ഡെസ്ക്
Published: September 7, 2026 10:35 PM IST | Updated: September 7, 2026 10:35 PM IST

കാണിക്കവഞ്ചി ഉപേക്ഷിച്ച നിലയിൽ.

ഹ​രി​പ്പാ​ട്: ആ​ലു​മൂ​ട്ടി​ൽ കു​ടും​ബ​ക്ഷേ​ത്ര ക്ഷേ​മ​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള തെ​ക്കെ​ട​ത്ത് ശ്രീ​മ​ഹാ​ദേ​വ​ർ ക്ഷേ​ത്ര​ത്തി​ൽ ക​വ​ർ​ച്ച. ഓ​ഫി​സ് കെ​ട്ടി​ട​ത്തി​ന്‍റെ പൂ​ട്ടു​പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ അ​ല​മാ​ര​യി​ലെ പ​ണ​വും കാ​ണി​ക്ക​വ​ഞ്ചി​യും ക​വ​ർ​ന്നു. ഏ​ക​ദേ​ശം 25,000 രൂ​പ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ​ക്കാ​ക്കു​ന്നു.
ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് ക​രു​തു​ന്നു. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ക്ഷേ​ത്ര ജീ​വ​ന​ക്കാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് പൂ​ട്ട് പൊ​ളി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​ല​മാ​ര തു​റ​ന്ന് പ​ണം ക​വ​ർ​ന്ന​താ​യും ഓ​ഫി​സി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ്റ്റീ​ൽ കാ​ണി​ക്ക​വ​ഞ്ചി കാ​ണാ​നി​ല്ലെ​ന്നും വ്യ​ക്ത​മാ​യി.

കാ​ണി​ക്ക​വ​ഞ്ചി കു​ത്തി​ത്തു​റ​ന്ന് പ​ണം കൈ​ക്ക​ലാ​ക്കി​യ ശേ​ഷം വ​ഞ്ചി സ​മീ​പ​ത്തെ പു​ൽ​ക്കാ​ട്ടി​ൽ ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ പി​ന്നീ​ട് ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ ക​രീ​ല​ക്കു​ള​ങ്ങ​ര പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags : Theft at temple NattuVishesham DistrictNews

Recent News

Corehub Up