x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തെ​ക്കും​ത​റ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി


Published: June 17, 2026 08:01 AM IST | Updated: June 17, 2026 08:01 AM IST

ക​ൽ​പ്പ​റ്റ: തെ​ക്കും​ത​റ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും കു​ടും​ബ​സം​ഗ​മ​വും ന​ട​ത്തി. പി​ണ​ങ്ങോ​ട് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​റി​ലാ​യി​രു​ന്നു പ​രി​പാ​ടി. കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ഭാ​ഗീ​യ​ത​യ്ക്കെ​തി​രേ കേ​ര​ള​ത്തെ കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന കോ​ട്ട​പോ​ലെ​യാ​ണ് എ​ൻ​എ​സ്എ​സ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക​വും സാം​സ്കാ​രി​ക​വു​മാ​യ പു​രോ​ഗ​തി​യി​ൽ മ​ന്ന​ത്ത് പ​ദ്മ​നാ​ഭ​ൻ നാ​യ​രെ പോ​ലു​ള്ള സാ​മൂ​ഹി​ക ന​വോ​ഥാ​ന നാ​യ​ക​രു​ടെ സം​ഭാ​വ​ന​ക​ൾ വ​ലു​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​ര​യോ​ഗം അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ളി​ൽ പ്ല​സ്ടു, എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. കെ. ​മു​ര​ളീ​ധ​ര​ൻ നാ​യ​ർ, പി.​കെ. സു​ധാ​ക​ര​ൻ, സി.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സി.​പി. പു​ഷ്പ​ല​ത, ല​ക്ഷ്മി​ക്കു​ട്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags : nattu vishesham Thekkunthara NSS Karayogam

Recent News

Corehub Up