x
ad
Sun, 21 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​യ്യ​നാ​ട്ട് പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം


Published: June 21, 2026 06:39 AM IST | Updated: June 21, 2026 06:39 AM IST

കൊ​ട്ടി​യം: മോ​ഷ്‌ടാക്ക​ളെ​ക്കൊ​ണ്ടു പൊ​റു​തി​മു​ട്ടി മ​യ്യ​നാ​ട്ടു​കാ​ര്‍. ക​ള്ള​നെ പി​ടി​ക്ക​ണ​മെ​ങ്കി​ല്‍ പോ​ലീ​സ് ഇ​ര​വിപു​ര​ത്തു നി​ന്നെ​ത്ത​ണം. വീ​ടു​ക​ളി​ലെ മോ​ട്ടോ​ര്‍ മു​ത​ല്‍ ക്ഷേ​ത്ര​ങ്ങ​ളി​ലെ വ​ഞ്ചി​യും വി​ള​ക്കും പൂ​ജാ​പാ​ത്ര​ങ്ങ​ളും വരെ കവർച്ച ചെയ്യപ്പെട്ടു.
മോ​ഷ​ണം പ​തി​വാ​യി​ട്ടും മോ​ഷ്‌ടാക്ക​ളെ പി​ടി​ക്കാ​ന്‍ പോ​ലീ​സ് ന​ട​പ​ടി​യി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു.

13-ാം വാ​ര്‍​ഡി​ല്‍ ക​ല്ലും​മൂ​ട് ജം​ഗ്ഷ​ന് സ​മീ​പം ക​ല്ലു​മ്മൂ​ട് വീ​ട്ടി​ല്‍ സു​ഗ​ത​ന്‍റെ ര​ണ്ട് വീ​ടു​ക​ളി​ലെ​യും വാ​ട്ട​ര്‍ മീ​റ്റ​ര്‍ മോ​ഷ​ണം പോ​യി. വീ​ട്ടി​ലെ പ​മ്പ്‌​സെ​റ്റ് ഇ​ള​ക്കി​ക്കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും കോ​ണ്‍​ക്രീ​റ്റു ചെ​യ്ത​തു കാ​ര​ണം ക​ഴി​ഞ്ഞി​ല്ല. ഇ​ര​വി​പു​രം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. തൊ​ട്ട​ടു​ത്തു​ള്ള മ​റ്റു വീ​ടു​ക​ളി​ല്‍​നി​ന്ന് മീ​റ്റ​റു​ക​ള്‍ മോ​ഷ​ണം പോ​യി​ട്ടു​ണ്ട്.
മ​യ്യ​നാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍റെ മു​ന്നി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന പ​ള്‍​സ​ര്‍ 180 മോ​ട്ടോ​ര്‍​സൈ​ക്കി​ള്‍ മോ​ഷ​ണം പോ​യ​ത് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്.

സ്റ്റേ​ഷ​നു മു​ന്നി​ല്‍ ബൈ​ക്ക് വ​ച്ചി​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്തു​പോ​യി മ​ട​ങ്ങി​യെ​ത്തും മു​മ്പു​ത​ന്നെ മോ​ഷ്‌ടാക്ക​ള്‍ ബൈ​ക്ക് ക​വ​ര്‍​ന്നു. മ​യ്യ​നാ​ട് കൊ​ച്ചു​ന​ട ഭ​ഗ​വ​തി​ക്ഷേ​ത്ര​ത്തി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ ആ​ളു​ടെ സി​സിടി​വി ദൃ​ശ്യ​ങ്ങ​ള​ട​ക്കം പോ​ലീ​സി​ല്‍ ന​ല്‍​കി​യി​ട്ടും പി​ടി​കൂ​ടാ​ന്‍ പോ​ലീ​സി​നു ക​ഴി​യു​ന്നി​ല്ല.

മ​യ്യ​നാ​ട്ട് എ​ന്തെ​ങ്കി​ലും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്‌​ന​ങ്ങ​ളു​ണ്ട​ങ്കി​ല്‍ കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റം ഇ​ര​വി​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നു വേ​ണം പോ​ലീ​സ് എ​ത്താ​ന്‍. മ​യ്യ​നാ​ട് പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ് സ്ഥാ​പി​ക്കാ​നു​ള്ള നി​ര്‍​ദേ​ശം അം​ഗീ​ക​രി​ച്ചെ​ങ്കി​ലും തു​ട​ര്‍​ന​ട​പ​ടി​ക​ളു​ണ്ടാ​യി​ല്ല.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up