x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പി​എം റോ​ഡി​ലെ അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠ​ന​മു​ണ്ടാ​ക​ണം:ഡി​സി​സി പ്ര​സി​ഡ​ന്‍റ്

വെബ് ഡെസ്ക്
Published: July 14, 2026 12:43 AM IST | Updated: July 14, 2026 12:43 AM IST

പ്രതീകാത്മക ചിത്രം

കോ​ന്നി: പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡി​ൽ കു​മ്പ​ഴ മു​ത​ൽ പ​ത്ത​നാ​പു​രം വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന വാ​ഹ​നാ​പ​ക​ട​ങ്ങ​ൾ സം​ബ​ന്ധി​ച്ച് പ​ഠി​ച്ച് എ​ത്ര​യും വേ​ഗം പ​രി​ഹാ​രം ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ദി​വ​സ​വും ഒ​ന്നി​ല​ധി​കം വാ​ഹ​ന അ​പ​ക​ട​ങ്ങ​ളാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​വ​യാ​ക​ട്ടെ സ്ഥി​ര​മാ​യി അ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളു​മാ​ണ്. മു​റി​ഞ്ഞ​ക​ൽ മു​ത​ൽ ക​ല​ഞ്ഞൂ​ർ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മാ​ത്രം ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ 15ലേ​റെ അ​പ​ക​ട മ​ര​ണം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ ഉ​ണ്ടാ​യ​എ​ട്ട് അ​പ​ക​ട​ങ്ങ​ളി​ൽ 13ൽ ​ഏ​റെ പേ​ർ​ക്ക് പ​രി​ക്കും ഒ​രു മ​ര​ണ​വും സം​ഭ​വി​ച്ചു. പു​ന​ലൂ​ർ - മൂ​വാ​റ്റു​പു​ഴ റോ​ഡ് ന​വീ​ക​രി​ച്ച​തു മു​ത​ൽ ഉ​ണ്ടാ​യ വാ​ഹ​ന​പ്പെ​രു​പ്പ​വും അ​മി​ത വേ​ഗ​വും റോ​ഡു നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത​യു​മാ​ണ് അ​ടി​ക്ക​ടി ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Tags : Nattuvishesham LocalNews accident

Recent News

Corehub Up