x
ad
Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചീ​​പ്പു​​ങ്ക​​ലി​​ൽ മോ​​ഷ്ടാ​​ക്ക​​ളു​​ടെ വി​​ള​​യാ​​ട്ടം

വെബ് ഡെസ്ക്
Published: September 23, 2026 12:31 AM IST | Updated: September 23, 2026 12:31 AM IST

പ്രതീകാത്മക ചിത്രം

കു​​മ​​ര​​കം: ചീ​​പ്പു​​ങ്ക​​ലി​​ലും പ​​രി​​സ​​ര​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും മോ​​ഷ്ടാ​​ക്ക​​ളു​​ടെ ശ​​ല്യം ഏ​​റി വ​​രു​​ന്ന​​താ​​യി പ​​രാ​​തി. അ​​ടു​​ത്ത​​കാ​​ല​​ത്താ​​യി ബോ​​ട്ടു​​ക​​ളി​​ൽ​നി​​ന്ന് പെ​​ട്രോ​​ളും ബോ​​ട്ടി​​ലെ മ​​റ്റു അ​​നു​​ബ​​ന്ധ സാ​​ധ​​ന​​ങ്ങ​​ളും മോ​​ഷ​​ണം പോ​​കു​​ന്ന​​ത് പ​​തി​​വാ​ണ്.

ബോ​​ട്ട് ഉ​ട​മ​ക​ൾ സി​​സി​​ടി​​വി കാ​​മ​​റ സ്ഥാ​​പി​​ച്ചി​​ട്ടും ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി​​യി​​ൽ സ​​മീ​​പ​​ത്തു​​ള്ള വീ​​ട്ടി​​ലെ മോ​​ട്ടോ​​റും 50 കി​​ലോ​​ഗ്രാം ഇ​​രു​​മ്പു​​ക​​മ്പി​​യും മോ​​ഷ​​ണം പോ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ന​​ട​​ന്ന ശ്രീ ​​നാ​​രാ​​യ​​ണ​​ഗു​​രു സ​​മാ​​ധി ദി​​നാ​​ച​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ചീ​​പ്പു​​ങ്ക​​ൽ പാ​​ല​​ത്തി​​നു സ​​മീ​​പം ശ്രീ​നാ​രാ​യ​ണ ഗു​​രു​​വി​ന്‍റെ ചി​​ത്രം സ്ഥാ​​പി​​ച്ച പീ​​ഠ​​വും മോ​​ഷ്ടാ​​ക്ക​​ൾ അ​​പ​​ഹ​​രി​​ച്ചു. സം​​ഭ​​വം സം​​ബ​​ന്ധി​​ച്ച് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സി​​ൽ പ​​രാ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. ചീ​​പ്പു​​ങ്ക​​ൽ ഭാ​​ഗ​​ത്ത് രാ​​ത്രി​​കാ​​ല പെ​​ട്രോ​​ളിം​​ഗ് ശ​​ക്ത​​മാ​​ക്ക​​ണ​​മെ​​ന്നാ​​ണ് നാ​​ട്ടു​​കാ​​രു​​ടെ ആ​​വ​​ശ്യം.

Tags : Nattuvishesham DistrictNews DeepikaNews Thieves

Recent News

Corehub Up