ഇരിട്ടി: ഇരിട്ടി താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെന്ററിൽ മൂന്നാം ഷിഫ്റ്റ് തുടങ്ങാനും ജീവനക്കാരുടെ ശമ്പള കുടിശിക ഉൾപ്പെടെയുള്ള സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനും ഇതിനായി ജനകീയ ഫണ്ട് സമാഹരണ കാന്പയിൻ നടത്താനും ഇരിട്ടി നഗരസഭാ കനിവ് കിഡ്നി പേഷ്യന്റ്സ് വെൽഫെയർ സൊസൈറ്റി ജനറൽ ബോഡി യോഗം തീരുമാനിച്ചു. 2019 മേയ് 20ന് താലൂക്ക് ആശുപത്രിയിൽ ആരംഭിച്ച ഡയാലിസിസ് യൂണിറ്റ് ജനകീയ സഹകരണത്തോടെ ഫണ്ട് സമാഹരിച്ചാണു പ്രവർത്തിച്ചു വരുന്നത്.
ഒരു ഷിഫിറ്റിൽ തുടങ്ങി 2023 സെപ്റ്റംബറിൽ രണ്ടാം ഷിഫ്റ്റും പ്രവർത്തനം ആരംഭിച്ചതോടെ 36 രോഗികൾക്ക് ഇപ്പോൾ ഡയാലിസിസ് ചെയ്യുന്നുണ്ട്. ഇതുവരെ 24139 ഡയാലിസിസ് നടത്തി. ഇരിട്ടി നഗരസഭയും ആറളം, അയ്യൻകുന്ന്, പായം, ഉളിക്കൽ, പടിയൂർ പഞ്ചായത്തുകളുമാണ് താലൂക്ക് ആശുപത്രി ഡയാലിസിസ് സെന്ററിന്റെ പരിധിയിൽ വരുന്നത്. 330 പേരാണ് ഡയാലിസിസിന് അപേക്ഷ നൽകിയിരുന്നത്. രണ്ട് ഷിഫ്റ്റുകളാക്കിയപ്പോഴും 293 പേരെയാണ് പരിഗണിക്കാൻ സാധിച്ചിട്ടുള്ളത്.
മൂന്നാം ഷിഫ്റ്റ് തുടങ്ങുന്നതോടുകൂടി അവശേഷിച്ചവരെ കൂടി പരിഗണിക്കാനാകുമെന്നു യോഗം വിലയിരുത്തി. ഇരിട്ടി നഗരസഭാ ചെയർമാൻ വി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപഴ്സൻ കെ. സോയ, മുൻ അധ്യക്ഷ കെ. ശ്രീലത, സ്ഥിരം സമിതി അധ്യക്ഷൻ ആർ.കെ. ഷൈജു, കൗൺസിലർമാരായ പി.വി. ജിഷ, ബി. അമൃത, പി. സീനത്ത്, ജുമൈല ഫിറോസ്, വി. രാധ, പി. ധനിഷ, പി. വിനീത, സി. രജീഷ്, എം. പ്രജീഷ്, ആശുപത്രി സൂപ്രണ്ട് ഡോ. എം. രാജേഷ്, കെ.വി. സക്കീർ ഹുസൈൻ, പി.പി. അശോകൻ, തോമസ് വർഗീസ്, എൻ.വി. രവീന്ദ്രൻ, സി.വി.എം. വിജയൻ, കെ. നന്ദനൻ, സി. മുഹമ്മദലി, വി. രാജീവൻ, പി.വി. പ്രേമവല്ലി, ഹെൽത്ത് സൂപ്പർവൈസർ സി.പി. സലീം, കനിവ് സൊസൈറ്റി സെക്രട്ടറി അയൂബ് പൊയിലൻ, ഡയാലിസിസ് യൂണിറ്റ് ഇൻ ചാർജ് നഴ്സ് പി.പി. ജയശ്രി, താലൂക്ക് ആശുപത്രി പിആർഒ കെ. രേഷ്മ, അക്കൗണ്ടന്റ്റ് കെ അഞ്ചു, ബി.എൽ. ശിൽപ സദാനന്ദ് എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: വി. വിനോദ്കുമാർ -പ്രസിഡന്റ്, അയൂബ് പൊയിലൻ - സെക്രട്ടറി, പി.പി. അശോകൻ -ട്രഷറർ.
Tags : nattu vishesham Taluk Hospital Dialysis Center