കല്ലടിക്കോട്: പൊന്നംകോട് സെന്റ് ആന്റണീസ് ഫൊറോനപള്ളിയുടെ കീഴിലുള്ള പുതുക്കാട് സെന്റ് മേരീസ് കുരിശുപള്ളിയിൽ പരിശുദ്ധ കന്യക മാതാവിന്റെ സ്വർഗാരോപണ തിരുനാളും സ്വാതന്ത്ര്യ ദിനാഘോഷവും നടത്തി.
വൈകുന്നേരം അഞ്ചിനാരംഭിച്ച തിരുക്കർമങ്ങൾക്ക് വികാരി ഫാ. ബെറ്റ്സൺ തൂക്കുപറമ്പിൽ, യൂണിറ്റ് പ്രസിഡന്റ് ഷിബു ഇടശേരി, കൺവീനർമാരായ ആന്റോ പുതുപ്പറമ്പിൽ, രാജു കാടപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി. ആഘോഷമായ തിരുനാൾ കുർബാനക്ക് ഫാ. ആനന്ദ് അമ്പൂക്കൻ കാർമികത്വം വഹിച്ചു. തുടർന്ന് ഊട്ടുനേർച്ചയും നടന്നു.