തിരുവനന്തപുരം: സിബിഎസ്്ഇ പത്താം ക്ലാസ് പരീക്ഷയിൽ തിരുവല്ലം ക്രൈസ്റ്റ് നഗർ സീനിയർ സെക്കൻഡറി സ്കൂൾ മികച്ച വിജയം കൈവരിച്ചു. 327 വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. സ്കൂളിന്റെ മികച്ച പ്രകടനം കൈവരിച്ച വിദ്യാർഥികളിൽ അദ്വൈത അമിത് പതസ്്കർ 99.2, ദേവനന്ദ അഭിജിത്ത് -99, എസ്.എൽ. അസിൻ - 98.6 ശതമാനം മാർക്കുനേടി.
എ. ലക്ഷ്മി ധനുജ, അനാമിക എ. നായർ, എച്ച്.എസ്. അദ്ധിൻ, ജെ.എസ്. വാസുദേവ്, ഹൃദയ സന്തോഷ്, എസ്.എസ്. ആവണി, പവിത്ര ഷീന നായർ, ഫർഹാൻ മുജീബ്, അനുഷ്ക ഹെൻട്രി പീറ്റർ, എൻ. മുഹമ്മദ് ഇർഫാൻ, ആദിത്യ ഹരികുമാർ, എ.എൽ. പവിത്ര എന്നിവർ 98 ശതമാനത്തിൽ മുകളിൽ മാർക്ക് നേടി.
Tags : nattu vishesham Christ Nagar School Thiruvallam