യൂണിഫോമുകളുടെ വിതരണോദ്ഘാടനം അശ്വതി നിർവഹിക്കുന്നു.
വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ ബഡ്സ് സ്കൂളിലെ ഭിന്നശേഷി വിദ്യാർഥികൾക്കായി നെയ്യാറ്റിന്‍കര വിരാസത് വെഡിംഗ് സെന്ററിന്റെ നേതൃത്വത്തില്‍ സൗജന്യമായി യൂണിഫോം വിതരണം ചെയ്തു. വെഡിംഗ് സെന്റർ എംഡി അശ്വതി വിതരണോദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് നിര്‍മല, വൈസ് പ്രസിഡന്റ് ബിനില്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അമ്പലത്തറ ഗോപകുമാര്‍ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീലകുമാരി, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സുനില്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അശ്വതി ശ്രീകുമാര്‍, പഞ്ചായത്ത് അംഗങ്ങളായ കുമാരി സന്ധ്യ, ഷീബ മധു, പ്രസന്നകുമാരി, നയനാ ശ്രീരാഗ്, അഖില്‍ തൃപ്പല്ലൂര്‍, അഡ്വ. ആങ്കോട് രാജേഷ്, പ്രേംജിത്ത്, ആർ. രാഖി, എസ്.എസ്. അപര്‍ണ, ആര്. രഞ്ജിത്ത് എന്നിവർ പങ്കെടുത്തു. ബഡ്സ് അധ്യാപിക സിമി നന്ദി പറഞ്ഞു.
Tags : Buds School in Perunkadavila Uniforms provided to children Buds School NattuVishesham DiോstrictNews