കേരള കോൺഗ്രസ് -എം നേതാക്കൾ നടത്തിയ ശയനപ്രദക്ഷിണം.
എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന്റെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു കേരള കോൺഗ്രസ് -എം നേതാക്കളായ എ.എച്ച്. ഹഫീസ്, സഹായദാസ്, അമൃതകുമാർ, മഞ്ച പ്രമോദ്, യു. കുര്യാക്കോസ് തുടങ്ങിയവർ നടത്തിയ ശയനപ്രദക്ഷിണം.
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം നടത്തുന്ന ലോവര്‍ പ്രൈമറി സ്കൂള്‍ ടീച്ചേഴ്സ് റാങ്ക് ഹോള്‍ഡേഴ്സിനു പിന്തുണ പ്രഖ്യാപിച്ച് കേരള കോണ്‍ഗ്രസ് എമ്മിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ശയനപ്രദക്ഷിണം നടത്തി. സമരപ്പന്തലിനു മുന്നില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ സി.ആര്. സുനു അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സഹയാദാസ് ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നേതാക്കള്‍ സമരപ്പന്തലില്‍നിന്നും സെക്രട്ടേറിയറ്റിന്റെ സമരഗേറ്റിലേക്ക് ശയന പ്രദിക്ഷണം നടത്തി. പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം അമൃതകുമാര്‍, പ്രമോദ് മഞ്ച തുടങ്ങിയവര്‍ ശയന പ്രദക്ഷിണത്തില്‍ പങ്കാളികളായി.
Tags : Performed shayana-pradakshinam in front of the Secretariat. shayana-pradakshinam NattuVishesham DiോstrictNews