x
ad
Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ട്ട​ന്നൂ​രി​ൽ ലോ​റി​ക്കു​പി​ന്നി​ൽ കാ​റി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു​പേ​ർ​ക്കു പ​രി​ക്ക്


Published: December 8, 2025 01:05 AM IST | Updated: December 8, 2025 01:05 AM IST

മ​ട്ട​ന്നൂ​ർ മ​രു​താ​യി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ചുണ്ടായ അ​പ​ക​ടം.

മ​ട്ട​ന്നൂ​ർ: മ​രു​താ​യി ക​ള്ളു​ഷാ​പ്പി​ന് സ​മീ​പം റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്കു പി​ന്നി​ൽ കാ​റി​ടി​ച്ച് കു​ട്ടി​ക​ള​ട​ക്കം മൂ​ന്നു പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ രാ​വി​ലെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. മ​രു​താ​യി​ൽ​നി​ന്ന് ആ​ല​പ്പു​ഴ​യി​ലേ​ക്കു പോ​യ സം​ഘം സ​ഞ്ച​രി​ച്ച കാ​ർ റോ​ഡി​ൽ നി​ർ​ത്തി​യി​ട്ട ചെ​ങ്ക​ൽ ലോ​റി​ക്ക് പി​ന്നി​ലാ​ണ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​ർ യാ​ത്ര​ക്കാ​രാ​യ ആ​ൻ​ഡ്രി​ൻ മ​രി​യ (10), ആ​ൽ​ഡ്രി​ൻ ജോ (8), ​മേ​രി ഷേ​ർ​ളി (39) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ർ പ​രി​ക്കേ​ൽ​കാ​തെ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ മ​ട്ട​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ൽ​കി​യ ശേ​ഷം ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ട്ട​ന്നൂ​ർ എ​സ്ഐ പി.​കെ. അ​ക്ബ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​നി​ന്ന് നീ​ക്കി.

Tags : Three people nattuvisesham local news

District News

ഓ​ണം വ്യാ​പാ​ര​മേ​ള​യ്ക്കും പ്ര​ദ​ര്‍​ശ​ന​ത്തി​നും തു​ട​ക്ക​മാ​യി വി​പു​ല​മാ​യ ആ​ഘോ​ഷ​ങ്ങ​ള്‍ തി​രു​വ​ന​ന്ത​പു​രം: ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വി​നോ​ദ​സ​ഞ്ചാ​ര വ​കു​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന വ്യാ​പാ​ര​മേ​ള​യും പ്ര​ദ​ര്‍​ശ​ന​വും സാം​സ്കാ​രി​ക-​സി​നി​മ-​വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രി പി.​സി. വി​ഷ്ണു​നാ​ഥ് ക​ന​ക​ക്കു​ന്നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ലെ 35-ഓ​ളം വേ​ദി​ക​ളി​ലാ​യി വി​പു​ല​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഭ​ക്ഷ്യ​മേ​ള​യും അ​ര​ങ്ങേ​റും. നാ​ളെ ന​ട​ക്കു​ന്ന പ​താ​ക ഉ​യ​ര്‍​ത്ത​ല്‍ ച​ട​ങ്ങോ​ടെ തു​ട​ക്ക​മാ​കു​ന്ന വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം 24ന് ​മു​ഖ്യ​മ​ന്ത്രി വി.ഡി.സ​തീ​ശ​ന്‍ നി​ര്‍​വ​ഹി​ക്കും. ക​ന​ക​ക്കു​ന്ന്, സെ​ന്‍​ട്ര​ല്‍ സ്റ്റേ​ഡി​യം എ​ന്നി​വ​യു​ള്‍​പ്പെ​ടെ ജി​ല്ല​യി​ലെ 35 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് വൈ​വി​ധ്യ​മാ​ര്‍​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ശാ​ഗ​ന്ധി​യി​ല്‍ എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു മു​ത​ല്‍ രാ​ത്രി ഏ​ഴു​വ​രെ കേ​ര​ള​ത്തി​ന്‍റെ പ​ര​മ്പ​രാ​ഗ​ത അ​നു​ഷ്ഠാ​ന ക​ലാ​രൂ​പ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ക്

Recent News

Corehub Up