x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൃ​ശൂ​ർ പൂ​രം: സു​ര​ക്ഷ​യി​ൽ കൂ​ട്ടാ​യ തീ​രു​മാ​നം വേ​ണമെന്ന് സു​രേ​ഷ് ഗോ​പി


Published: June 1, 2026 07:36 AM IST | Updated: June 1, 2026 07:36 AM IST

തൃ​ശൂ​ർ: പൂ​രം സു​ര​ക്ഷ​യെ​ക്കു​റി​ച്ചു കൂ​ട്ടാ​യ തീ​രു​മാ​ന​ങ്ങ​ൾ വേ​ണ​മെ​ന്നും കാ​ണി​ക​ളു​ടെ സു​ര​ക്ഷ​യ്ക്കു ഗാ​ര​ന്‍റി ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി. പൂ​രം പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ സ​മാ​പ​ന​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​ര​ക്ഷാ നീ​ക്ക​ങ്ങ​ൾ​ക്കു കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ പി​ന്തു​ണ​യു​ണ്ടാ​കും.

മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ട് അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ച്ച കേ​ന്ദ്ര​മ​ന്ത്രി 16 വേ​ദ​ന​ക​ൾ​ക്കു​ള്ള പൂ​ജ​യാ​ക​ണം നി​യ​ന്ത്ര​ണ​ങ്ങ​ൾ എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി. സം​ഭ​വ​ത്തി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ അ​ല​യ​ടി​ക​ൾ ബാ​ധി​ക്കാ​തെ പൂ​രം ക​ള​ങ്ക​മി​ല്ലാ​തെ ന​ട​ത്താ​ൻ മു​ൻ​മ​ന്ത്രി കെ.​രാ​ജ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കു സാ​ധി​ച്ചു​വെ​ന്നും സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ മേ​യ​ർ ഡോ.​നി​ജി ജ​സ്റ്റി​ൻ, രാ​ജ​ൻ പ​ല്ല​ൻ എം​എ​ൽ​എ, ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​രി തോ​മ​സ്, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, ടി.​ആ​ർ. ഹി​ര​ണ്‍, പൂ​ർ​ണി​മ സു​രേ​ഷ്, ജോ​യ് ബാ​സ്റ്റി​ൻ ചാ​ക്കോ​ള, അ​ഡ്വ. രേ​ഷ്മ മേ​നോ​ൻ, ജി. ​രാ​ജേ​ഷ്, കെ. ​ഗി​രീ​ഷ്കു​മാ​ർ, കേ​ണ​ൽ പി​ആ​ർ​എം ര​വി, എം. ​ജ​യ​ച​ന്ദ്ര​ൻ, കെ. ​ദി​ലീ​പ് കു​മാ​ർ, അ​ഡ്വ. കെ.​പി. അ​ജ​യ​ൻ തു​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. നെ​റ്റി​പ്പ​ട്ടം കെ​ട്ടി​യ മൂ​ന്ന് ആ​ന​ക​ളു​ടെ​യും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ​യും അ​ക​ന്പ​ടി​യി​ൽ പൂ​ര​പ്രൗ​ഢി​യി​ലാ​യി​രു​ന്നു സ​മാ​പ​ന ആ​ഘോ​ഷ​ങ്ങ​ൾ.

Tags : nattu vishesham Thrissur Pooram Suresh Gopi

Recent News

Corehub Up