തൃശൂര്‍ പുലികളിയുടെ നടത്തിപ്പിനായി നടന്ന സ്വാഗതസംഘ രപൂകരണം
കൊല്ലം: പെരിനാട് കലാവേദി സെപ്റ്റംബര്‍ ആറിന് തൃശുരില്നിന്നു നൂറില്‍പരം കലാകാരന്മാര് പങ്കെടുക്കുന്ന തൃശൂര്‍ പുലികളിയുടെ നടത്തിപ്പിനായി സ്വാഗതസംഘം രൂപികരിച്ചു. കലാവേദി ഹാളില്‍ ചെയര്മാന് ആര്. സജീവ്കുമാറിന്റെ അധ്യക്ഷതയില്‍നടന്ന യോഗം കൊല്ലം മേയര്‍ എ.കെ. ഫഫീസ് ഉദ്ഘാടനം ചെയ്തു.
അഭിലാഷ് ചിത്ര മൂല രൂപകല്പന ചെയ്ത ലോഗോയുടെ പ്രകാശനവും അദ്ദഹം നിര്‍വഹിച്ചു.
ചടങ്ങില്‍ കൊല്ലം കോര്പറേഷന് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ എം.എസ്. ഗോപകുമാര്‍, കൗണ്സിലറന്മാരായ റീജ സുഗുണന്, ധന്യാ രാജു, ഗ്രന്ഥശാല നേതൃ സമിതി കണ്‍വീനര്‍ എന്‍. ഗോപലകൃഷ്ണന്, മുന്‍പഞ്ചായത്ത് പ്രസിഡന്റ് വില്ല്യം ജോര്‍ജ,് വി. സദാനന്ദന് നായര്‍, അജിത്ത്, അനന്ത കൃഷ്ണന്, ഉജയകുമാര്, അബ്ദുള്‍ മനാഫ്, പി.ആര്. ബിജു, ആര്. ബിജു, ദീപക്ക് ബാലമുരളി, വസന്ത സദാനനന്‍, അനുപമ ബിജു, ഷെമി വിജയന് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.