x
ad
Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇന്ന് ഡോ​ക്ടേ​ഴ്സ് ഡേ ​; കാ​ൻ​സ​റി​നെ പേ​ടി​ക്കേ​ണ്ട; കൂ​ടെ​യു​ണ്ട് ഡോ. ​ഹ​ർ​ഷ


Published: July 1, 2026 01:32 AM IST | Updated: July 1, 2026 01:32 AM IST

പി. ​ജ​യ​കൃ​ഷ്ണ​ൻ

ക​ണ്ണൂ​ര്‍: കാ​ൻ​സ​ർ എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ മ​ര​ണം സു​നി​ശ്ചി​ത​മെ​ന്നു വി​ശ്വ​സി​ച്ച പ​ല​ർ​ക്കും പ്ര​ത്യാ​ശ​യാ​ണ് ഡോ. ​ഹ​ർ​ഷ ഗം​ഗാ​ധ​ര​ന്‍. ദ​ന്ത​ഡോ​ക്ട​റി​ൽ​നി​ന്ന് കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ വി​ദ​ഗ്ധ​യി​ലേ​ക്കു​ള്ള അ​വ​രു​ടെ പ്ര​യാ​ണം ആ​ത്മ​സ​മ​ർ​പ്പ​ണം കൂ​ടി​യാ​യി​രു​ന്നു. സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ൾ​ക്കു​ള്ള അ​വ​സ​ര​ങ്ങ​ളെ​ല്ലാം മാ​റ്റി​വ​ച്ച് കാ​ന്‍​സ​ര്‍ പ്രാ​രം​ഭ​ത്തി​ല്‍ ത​ന്നെ ക​ണ്ടെ​ത്ത​ല്‍, ബോ​ധ​വ​ത്ക​ര​ണം, പ്ര​തി​രോ​ധം എ​ന്നീ മേ​ഖ​ല​ക​ളി​ല്‍ ന​ട​ത്തു​ന്ന നി​സ്വാ​ര്‍​ഥ സേ​വ​ന​മാ​ണ് യു​വ ഡോ​ക്ട​ര്‍​മാ​രി​ല്‍ ഡോ. ​ഹ​ര്‍​ഷ​യെ ശ്ര​ദ്ധേ​യ​യാ​ക്കു​ന്ന​ത്.
10 വ​ർ​ഷ​മാ​യി ക​ണ്ണൂ​രി​ലെ മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ച് കാ​ൻ​സ​ർ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ് ഡോ. ​ഹ​ർ​ഷ. ഭ​യ​ത്തോ​ടേ​യും ആ​ശ​ങ്ക​യോ​ടെ​യും ത​ന്നെ കാ​ണാ​നെ​ത്തു​ന്ന​വ​ർ​ക്ക് പ്ര​തീ​ക്ഷ​യാ​യി ഡോ​ക്ട​റു​ടെ നി​റ​ഞ്ഞ പു​ഞ്ചി​രി മാ​റു​ന്നു. അ​സു​ഖം സ്ഥി​രീ​ക​രി​ച്ച് മാ​ന​സി​ക​മാ​യി ത​ക​ര്‍​ന്ന​വ​രെ നി​ര​വ​ധി​പേ​രെ കൗ​ണ്‍​സി​ലിം​ഗി​ലൂ​ടെ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രാ​നും ഡോ​ക്ട​ർ​ക്ക് ക​ഴി​ഞ്ഞു. ഗ്രാ​മീ​ണ ജ​ന​വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കാ​ൻ​സ​ർ പ്ര​തി​രോ​ധ സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഏ​റെ പ്ര​ശം​സ​നേ​ടി.
"കാ​ൻ​സ​റി​നെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക​യോ, മ​റ്റു​ള്ള​വ​രു​ടെ പ്രേ​ര​ണ​യോ, നി​ർ​ബ​ന്ധ​മോ കൊ​ണ്ടാ​കാം പ​ല​പ്പോ​ഴും ആ​ളു​ക​ൾ ഡോ​ക്ട​റെ നേ​രി​ട്ട് കാ​ണാ​നെ​ത്തു​ന്ന​ത്. അ​ല്ലാ​തെ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ​ത്തി​നോ, സം​ശ​യ നി​വാ​ര​ണ​ത്തി​നോ വ​രാ​ൻ ആ​രും താ​ത്പ​ര്യ​പ്പെ​ടി​ല്ല. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മു​ള്ള​വ​രാ​യാ​ലും കാ​ൻ​സ​ർ എ​ന്നു കേ​ൾ​ക്കു​മ്പോ​ൾ ഭ​യ​മാ​ണ്. അ​തി​നാ​ൽ കാ​ൻ​സ​ർ രോ​ഗ​നി​ർ​ണ​യ ക്യാ​മ്പു​ക​ളാ​ണ് രോ​ഗ​നി​ർ​ണ​യ​ത്തി​ന് ഏ​റ്റ​വും ന​ല്ല മാ​ർ​ഗം..'- ഡോ. ​ഹ​ർ​ഷ പ​റ​യു​ന്നു.
ഇ​തി​ന​കം 1600 കാ​ൻ​സ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ​ക്ക് ഡോ​ക്ട​ർ നേ​തൃ​ത്വം ന​ല്കി. അ​ഞ്ഞൂ​റി​ല​ധി​കം കാ​ൻ​സ​ർ സ്ക്രീ​നിം​ഗ് ക്യാ​മ്പു​ക​ളും ന​ട​ത്തി. വി​വി​ധ ദേ​ശീ​യ-​അ​ന്ത​ർ​ദേ​ശീ​യ ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ളി​ൽ ഗ​വേ​ഷ​ക സം​ഘാം​ഗ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.‌ ഇ​ന്ത്യ​യി​ൽ ഐ​എ​ആ​ർ​സി (ഡ​ബ്ല്യൂ​എ​ച്ച് ഒ)​യു​ടെ കാ​ൻ​സ​ർ ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ സു​പ്ര​ധാ​ന​മാ​യ അ​ന്ത​ർ​ദേ​ശീ​യ പ്രോ​ജ​ക്ടി​ന്‍റെ ഭാ​ഗ​മാ​കാ​നും അ​വ​സ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. കാ​ൻ​സ​ർ കെ​യ​ർ സെ​ന്‍റ​റി​ലും ക്യാ​മ്പു​ക​ളി​ലു​മാ​യി 60,000 ത്തോ​ളം പേ​രെ സ്‌​ക്രീ​നിം​ഗി​ന് വി​ധേ​യ​മാ​ക്കി​യ​തി​ൽ 112 പേ​രി​ൽ കാ​ൻ​സ​ർ രോ​ഗം ക​ണ്ടെ​ത്തി. അ​വ​ർ​ക്ക് തു​ട​ർ​ചി​കി​ത്സ​യ്ക്കു​ള്ള സം​വി​ധാ​ന​വു​മൊ​രു​ക്കി. അ​വ​ധി പോ​ലും എ​ടു​ക്കാ​തെ ഞാ​യ​റാ​ഴ്ച​ക​ളി​ൽ ക്യാ​മ്പു​ക​ളി​ലും ക്ലാ​സു​ക​ളി​ലു​മാ​യി ഡോ​ക്ട​ർ​ക്ക് തി​ര​ക്കൊ​ഴി​ഞ്ഞ നേ​ര​മി​ല്ല. ഫോ​ണി​ല്‍ വി​ളി​ച്ചാ​ലും ഏ​ത് സ​മ​യ​ത്തും സേ​വ​ന​സ​ന്ന​ദ്ധ​യാ​യു​ണ്ടാ​കും. രോ​ഗം ബാ​ധി​ച്ച​വ​രെ വീ​ട്ടി​ലെ​ത്തി കാ​ണാ​നും കൗ​ണ്‍​സി​ലിം​ഗ് ന​ല്കാ​നും പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ന്നു.
2015 ലാ​ണ് ബി​ഡി​എ​സ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. പി​ന്നീ​ട് ദ​ന്ത​ചി​കി​ത്സ​യി​ൽ നി​ന്ന് കാ​ൻ​സ​റി​നെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ലേ​ക്ക് വ​ഴി​മാ​റു​ക​യാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം ആ​ർ​സി​സി​യി​ൽ നി​ന്ന് പ്രി​വ​ന്‍റീ​വ് ആ​ൻ​ഡ് ക​മ്യൂ​ണി​റ്റി ഓ​ങ്കോ​ള​ജി​യി​ൽ പ്ര​ത്യേ​ക പ​രി​ശീ​ല​ന​വും നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​സ്റ്റ്യൂ​ട്ട് ഓ​ഫ് കാ​ൻ​സ​ർ പ്രി​വ​ൻ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചി​ൽ നി​ന്ന് ഏ​ർ​ളി കാ​ൻ​സ​ർ ഡി​റ്റ​ക്ഷ​നി​ൽ ദേ​ശീ​യ പ​രി​ശീ​ല​ന​വും പൂ​ർ​ത്തി​യാ​ക്കി. ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​ജ​ൻ​സി ഫോ​ർ റി​സ​ർ​ച്ച് ഓ​ൺ കാ​ൻ​സ​ർ, ഡ​ബ്ല്യു​എ​ച്ച്ഒ എ​ന്നി​വ​യു​ടെ അ​ന്ത​ർ​ദേ​ശീ​യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലും പ​ങ്കാ​ളി​യാ​യി. പാ​ലി​യേ​റ്റീ​വ് കെ​യ​ർ കോ​ഴ്‌​സ് പൂ​ർ​ത്തി​യാ​ക്കി​യ ഡോ​ക്ട​ർ കാ​ന്‍​സ​ര്‍ സാ​ധ്യ​ത​ക​ളെ മു​ന്‍​കൂ​ട്ടി ക​ണ്ടെ​ത്തു​ന്ന​തി​ലും പ്ര​ത്യേ​ക പ​രി​ശീ​ല​നം നേ​ടി​യി​ട്ടു​ണ്ട്. കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി​യി​ലും അം​ഗീ​കാ​ര​മു​ള്ള പ്രാ​ക്ടീ​ഷ​ണ​റാ​ണ്.
ക്ലി​നി​ക്കി​ലെ നാ​ല് ചു​വ​രു​ക​ള്‍​ക്ക​പ്പു​റം സ​മൂ​ഹ​ത്തി​ന്‍റെ വി​ശാ​ല​ത​യി​ലേ​ക്കി​റ​ങ്ങു​ന്പോ​ൾ ഡോ. ​ഹ​ർ​ഷ​യു​ടെ കൂ​ടെ ക​രു​ത്താ​യി കു​ടും​ബ​വു​മു​ണ്ട്. ത​ളി​പ്പ​റ​മ്പ് ഏ​ഴാം​മൈ​ലി​ലെ വ​ള്ളി​യോ​ട്ട് ഗം​ഗാ​ധ​ര​ൻ - ശ്രീ​ജ ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഡോ. ​ഹ​ർ​ഷ. ഭ​ർ​ത്താ​വ്: പീ​ഡി​യാ​ട്രി​ക് ഡെ​ന്‍റി​സ്റ്റ് ഡോ. ​പി.​എം. ജി​തി​ൻ. മ​ക്ക​ൾ : റി​ഷി​ന​ന്ദ് ജി​തി​ൻ, പാ​ർ​ഥീ​വ് ജി​തി​ൻ.

Tags : Nattuvishesham Districte News

Recent News

Corehub Up