x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തൊ​​ള്ളാ​​യി​​രം​​ചി​​റ ക​​ള്ളു​​ഷാ​​പ്പ്: ​സോഷ്യ​ൽ മീ​ഡി​യ​യിൽ വൈറൽ; വൃ​ത്തി​യി​ൽ ദ​യ​നീ​യം


Published: June 22, 2026 11:42 PM IST | Updated: June 22, 2026 11:42 PM IST

ഏ​​റ്റു​​മാ​​നൂ​​ർ: സോ​​ഷ്യ​​ൽ മീ​​ഡി​​യ​​യി​​ലെ മി​​ന്നും താ​​ര​​മാ​​ണ് തൊ​​ള്ളാ​​യി​​രം​​ചി​​റ ക​​ള്ളു​​ഷാ​​പ്പ്. ക​​ള്ളി​​നെ​​ക്കാ​​ൾ ഭ​​ക്ഷ​​ണ​​ത്തി​​ന് പ്ര​​ശ​​സ്‌​​തി. ഫു​​ഡ് വ്ലോ​​ഗ​​ർ​​മാ​​രു​​ടെ ഇ​​ഷ്‌​​ട​​യി​​ടം. പ​​ക്ഷേ വൃ​​ത്തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ അ​​തി​​ദ​​യ​​നീ​​യം. ഒ​​ഴു​​ക്കു നി​​ല​​ച്ച് മാ​​ലി​​ന്യ​​ങ്ങ​​ൾ കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന തോ​​ട്ടി​​ലെ വെ​​ള്ള​​മാ​​ണ് ഷാ​​പ്പി​​ൽ പാ​​ത്ര​​ങ്ങ​​ൾ ക​​ഴു​​കാ​​ൻ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തെ​​ന്ന് ഇ​​ന്ന​​ലെ ഷാ​​പ്പി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി​​യ എ​​ക്സൈ​​സ്, ഭ​​ക്ഷ്യ സു​​ര​​ക്ഷ, പോ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ​​ക്കു ബോ​​ധ്യ​​പ്പെ​​ട്ടു.

അ​​യ്മ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ തൊ​​ള്ളാ​​യി​​രം പാ​​ട​​ശേ​​ഖ​​ര​​ത്തി​​ലാ​​ണ് ഷാ​​പ്പ്. ഒ​​രു​​വ​​ശ​​ത്ത് പാ​​ട​​ശേ​​ഖ​​ര​​വും മ​​റു​​വ​​ശ​​ത്ത് തോ​​ടും. മ​​ലി​​ന​​ജ​​ലം കെ​​ട്ടി​​ക്കി​​ട​​ക്കു​​ന്ന തീ​​ർ​​ത്തും വൃ​​ത്തി​​ഹീ​​ന​​മാ​​യ ചു​​റ്റു​​പാ​​ടാ​​ണു​​ള്ള​​ത്. തോ​​ട്ടി​​ലെ വെ​​ള്ളം തീ​​ർ​​ത്തും മ​​ലി​​ന​​മാ​​ണ്.

ശ​​നി​​യാ​​ഴ്ച​​യാ​​ണ് കു​​മ​​ര​​ക​​ത്തു​​നി​​ന്നു​​ള്ള സം​​ഘം ഷാ​​പ്പി​​ൽ എ​​ത്തി​​യ​​തും ക​​ള്ളും ഭ​​ക്ഷ​​ണ​​വും ക​​ഴി​​ച്ച​​തും. അ​​വ​​ധി ദി​​വ​​സ​​മാ​​യ​​തി​​നാ​​ൽ സ​​ന്ദ​​ർ​​ശ​​ക​​രു​​ടെ തി​​ര​​ക്കു​​ണ്ടാ​​യി​​രു​​ന്നു. ഞാ​​യ​​റാ​​ഴ്ച​​യും ഇ​​വി​​ടെ വ​​ൻ തി​​ര​​ക്കാ​​യി​​രു​​ന്നു. ഇ​​ന്ന​​ലെ ഷാ​​പ്പ് അ​​ട​​ഞ്ഞു​​കി​​ട​​ന്നു.

ക​​ള്ളു​​ഷാ​​പ്പി​​ല്‍ പ​​രി​​ശോ​​ധ​​ന

കോ​​ട്ട​​യം: ഷാ​​പ്പി​​ല്‍​നി​​ന്ന് ഭ​​ക്ഷ​​ണം വാ​​ങ്ങി​​ക്ക​​ഴി​​ച്ച കു​​മ​​ര​​കം സ്വ​​ദേ​​ശി​​യാ​​യ യു​​വാ​​വ് ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ മ​​രി​​ച്ച​​തി​​ന് പി​​ന്നാ​​ലെ പ​​രി​​പ്പ് തൊ​​ള്ളാ​​യി​​രം ചി​​റ ക​​ള്ളു​​ഷാ​​പ്പി​​ല്‍ ഭ​​ക്ഷ്യ​​സു​​ര​​ക്ഷാ വ​​കു​​പ്പി​​ന്‍റെ പ​​രി​​ശോ​​ധ​​ന. ഇ​​ന്ന​​ലെ രാ​​വി​​ലെ 11നാ​​ണ് ഭ​​ക്ഷ്യ സു​​ര​​ക്ഷാ വി​​ഭാ​​ഗം അ​​സി​​സ്റ്റ​​ന്‍റ് ക​​മീ​​ഷ​​ണ​​ര്‍ എ. ​​എ. അ​​ന​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഷാ​​പ്പി​​ലെ​​ത്തി​​യ​​ത്.

കു​​മ​​ര​​കം സ്വ​​ദേ​​ശി​​യു​​ടെ മ​​ര​​ണം: അ​​ണു​​ബാ​​ധ മൂ​​ല​​മെ​​ന്ന് പ്രാ​​ഥ​​മി​​ക വി​​വ​​രം

ഗാ​​ന്ധി​​ന​​ഗ​​ർ: കു​​മ​​ര​​കം സ്വ​​ദേ​​ശി ജ്യോ​​തി​​ഷി​​ന്‍റെ മ​​ര​​ണം അ​​ണു​​ബാ​​ധ മൂ​​ല​​മെ​​ന്ന് പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ടി​​ലെ പ്രാ​​ഥ​​മി​​ക വി​​വ​​ര​​മെ​​ന്ന് സൂ​​ച​​ന. യു​​വാ​​വി​​നു ഭ​​ക്ഷ്യ​​വി​​ഷ​​ബാ​​ധ ഉ​​ണ്ടാ​​യ​​താ​​യി ആ​​രോ​​പ​​ണം ഉ​​യ​​ർ​​ന്നി​​രു​​ന്നു. മൃ​​ത​​ദേ​​ഹം കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​ച്ച് പോ​​സ്റ്റ്മോ​​ർ​​ട്ടം ന​​ട​​ത്തി​​യി​​രു​​ന്നു.

വി​​ശ​​ദ​​മാ​​യ പോ​​സ്റ്റ്മോ​​ർ​​ട്ടം റി​​പ്പോ​​ർ​​ട്ട് ല​​ഭി​​ച്ചാ​​ലേ എ​​ന്തു​​കൊ​​ണ്ടു​​ള്ള അ​​ണു​​ബാ​​ധ​​യെ​​ന്ന് വ്യ​​ക്ത​​മാ​​കു​​ക​​യു​​ള്ളൂ​​വെ​​ന്ന് കോ​​ട്ട​​യം വെ​​സ്റ്റ് പോ​​ലീ​​സ് അ​​ധി​​കൃ​​ത​​ർ സൂ​​ചി​​പ്പി​​ച്ചു. ജ്യോ​​തി​​ഷി​​നൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്ന നാ​​ലു പേ​​ർ ഇ​​പ്പോ​​ഴും ചി​​കി​​ത്സ​​യി​​ലാ​​ണ്. ര​​ണ്ടു പേ​​ർ​​ക്ക് രോ​​ഗ ല​​ക്ഷ​​ണ​​ങ്ങ​​ളി​​ല്ല.

ഷാ​​പ്പു​​ക​​ൾ ബി​​നാ​​മി​​ക​​ളു​​ടെ കൈ​​പ്പി​​ടി​​യി​​ൽ

ഏ​​റ്റു​​മാ​​നൂ​​ർ: ഷാ​​പ്പു​​ക​​ളി​​ൽ ബ​​ഹു​​ഭൂ​​രി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യും ന​​ട​​ത്തി​​പ്പ് ബി​​നാ​​മി​​ക​​ൾ​​ക്ക്. 25 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ ഷാ​​പ്പു​​ക​​ൾ മാ​​ത്ര​​മാ​​ണ് യ​​ഥാ​​ർ​​ഥ ലൈ​​സ​​ൻ​​സി​​ക​​ൾ നേ​​രി​​ട്ട് ന​​ട​​ത്തു​​ന്ന​​ത് എ​​ന്ന ഗു​​രു​​ത​​ര​​മാ​​യ ആ​​ക്ഷേ​​പ​​മാ​​ണ് ഉ​​യ​​രു​​ന്ന​​ത്. എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​രു​​ടെ മൗ​​നാ​​നു​​വാ​​ദ​​ത്തോ​​ടെ​​യാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ ബി​​നാ​​മി​​ക​​ൾ ഷാ​​പ്പു​​ക​​ൾ കൈ​​യ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത്.

ന​​ട​​ത്തി​​പ്പു​​കാ​​രാ​​യ ബി​​നാ​​മി​​ക​​ൾ​​ക്ക് ലൈ​​സ​​ൻ​​സി​​ക​​ളെ​​പ്പോ​​ലെ ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ടാ​​കി​​ല്ലെ​​ന്ന് ഈ ​​രം​​ഗ​​ത്ത് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​വ​​ർ​​ത​​ന്നെ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. ക​​ള്ളി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​രം തീ​​ർ​​ത്തും കു​​റ​​വാ​​ണെ​​ന്നും വൃ​​ത്തി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ ഷാ​​പ്പു​​ക​​ൾ ബ​​ഹു​​ദൂ​​രം പി​​ന്നി​​ലാ​​ണെ​​ന്നും ഇ​​വ​​ർ പ​​റ​​യു​​ന്നു.
ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ന​​ട​​ത്തി​​പ്പ് ഇ​​വ​​ർ മ​​റ്റാ​​ളു​​ക​​ൾ​​ക്ക് ക​​രാ​​ർ ന​​ൽ​​കു​​ക​​യാ​​ണ് പ​​തി​​വ്. ഭ​​ക്ഷ​​ണ​​ത്തി​​ന്‍റെ ഗു​​ണ​​നി​​ല​​വാ​​ര​​മോ പാ​​ച​​ക സ്ഥ​​ല​​ത്തെ വൃ​​ത്തി​​യോ ബി​​നാ​​മി ന​​ട​​ത്തി​​പ്പു​​കാ​​ർ ശ്ര​​ദ്ധി​​ക്കു​​ന്നി​​ല്ല. വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഷാ​​പ്പ് ന​​ട​​ത്തി​​പ്പ് ബി​​നാ​​മി​​ക​​ൾ കൈ​​യ​​ട​​ക്കി​​യി​​രി​​ക്കു​​ന്ന​​ത് അ​​റി​​യാ​​മെ​​ങ്കി​​ലും എ​​ക്സൈ​​സ് അ​​ധി​​കൃ​​ത​​ർ ക​​ണ്ണ​​ട​​യ്ക്കു​​ക​​യാ​​ണ്.‌

‌ഭ​​ക്ഷ്യ സു​​ര​​ക്ഷാ വി​​ഭാ​​ഗ​​ത്തി​​ന്‍റെ​​യോ ആ​​രോ​​ഗ്യ വ​​കു​​പ്പി​​ന്‍റെ​​യോ പ​​രി​​ശോ​​ധ​​ന​​ക​​ൾ ഷാ​​പ്പു​​ക​​ളി​​ൽ ന​​ട​​ക്കു​​ന്നേ​​യി​​ല്ല. ഷാ​​പ്പു​​ക​​ളി​​ൽ എ​​ന്തെ​​ങ്കി​​ലും പ്ര​​ശ്ന​​മു​​ണ്ടാ​​യാ​​ൽ ജ​​ന​​ങ്ങ​​ളു​​ടെ ക​​ണ്ണി​​ൽ പൊ​​ടി​​യി​​ടാ​​നു​​ള്ള പ​​രി​​ശോ​​ധ​​ന മാ​​ത്ര​​മാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

"ബി​​നാ​​മി ഇ​​ട​​പാ​​ടു​​ക​​ൾ പ​​രി​​ശോ​​ധി​​ക്ക​​ണം'

കോ​​ട്ട​​യം: അ​​യ്മ​​നം പ​​രി​​പ്പ് തൊ​​ള്ളാ​​യി​​രം ഷാ​​പ്പി​​ൽ​​നി​​ന്നു ഭ​​ക്ഷ​​ണം ക​​ഴി​​ച്ച് യു​​വാ​​വ് മ​​രി​​ക്കാ​​ൻ ഇ​​ട​​യാ​​യ സാ​​ഹ​​ച​​ര്യ​​ത്തെ​​ക്കു​​റി​​ച്ച് സ​​മ​​ഗ്ര​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് കേ​​ര​​ള കോ​​ൺ​​ഗ്ര​​സ് ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ. ജ​​യ്സ​​ൺ ജോ​​സ​​ഫ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. എ​​ല്ലാ ഷാ​​പ്പ് ലൈ​​സ​​ൻ​​സി​​ന്‍റെ​​യും ബി​​നാ​​മി ഇ​​ട​​പാ​​ടു​​ക​​ൾ പ​​രി​​ശോ​​ധി​​ക്ക​​ണ​​മെ​​ന്നും അ​​ബ്കാ​​രി ന​​യ​​ത്തി​​ന് വി​​രു​​ദ്ധ​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന ഷാ​​പ്പു​​ക​​ൾ​​ക്കെ​​തി​​രേ ശ​​ക്ത​​മാ​​യ ന​​ട​​പ​​ടി എ​​ക്സൈ​​സ് വ​​കു​​പ്പ് കൈ​​ക്കൊ​​ള്ള​​ണ​​മെ​​ന്നും അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

 

Tags : Mercy in action Nattuvishesham district news

Recent News

Corehub Up