x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടോ​മി​യു​ടെ ബാം​ബൂ കൃ​ഷി നൂ​റു​മേ​നി​യി​ലേ​ക്ക്

ജി.​​പി. വി​​നോ​​ദ്
Published: June 8, 2026 02:07 AM IST | Updated: June 8, 2026 02:07 AM IST

അ​​യ​​ര്‍​ക്കു​​ന്നം: ബാം​​ബൂ കൃ​​ഷി​​യി​​ല്‍ വി​​ജ​​യ​​ഗാ​​ഥ ര​​ചി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ് അ​​യ​​ര്‍​ക്കു​​ന്നം ആ​​റു​​മാ​​നൂ​​ര്‍ ഇ​​ല്ല​​ത്തു​​പ​​റ​​മ്പി​​ല്‍ ടോം ​​ജോ​​ര്‍​ജ് (ടോ​​മി). ത​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ല്‍ ജൈ​വ​കൃ​​ഷി​​യി​​ലൂ​​ടെ പൊ​​ന്ന് വി​​ള​​യി​​ച്ചെ​​ടു​​ത്തി​​രു​​ന്ന ടോ​​മി തു​​ട​​ര്‍​ച്ച​​യാ​​യി വെ​​ള്ള​​പ്പൊ​​ക്ക ഭീ​​ഷ​​ണി നേ​​രി​​ട്ട​​തോ​​ടെ​​യാ​​ണ് ബാം​​ബൂ കൃ​​ഷി​​യി​​ലേ​​യ്ക്ക് ചു​​വ​​ട് മാ​​റ്റി​​യ​​ത്.

ര​​ണ്ടു വ​​ര്‍​ഷം മു​​മ്പു ത​ന്‍റെ ര​​ണ്ടേ​​ക്ക​​ര്‍ സ്ഥ​​ല​​ത്ത് മു​​ള​​യു​​ടെ തൈ​​ക​​ള്‍ ന​​ട്ട​​പ്പോ​​ള്‍ പ​​ല​​രും പ​​രി​​ഹ​​സി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ല്‍ ഇ​​പ്പോ​​ള്‍ തൈ​​ക​​ള്‍ വ​​ള​​ര്‍​ന്ന് മു​​ള​​ങ്കാ​​ടു​​ക​​ളാ​​യി മാ​​റി. അ​​ടു​​ത്ത വ​​ര്‍​ഷ​​ത്തോ​​ടെ മു​​റി​​ച്ച് മാ​​റ്റാ​​നും ക​​ഴി​​യും. രാ​​സ​​കീ​​ട​​നാ​​ശി​​നി പ്ര​​യോ​​ഗ​​ത്തി​​ലൂ​​ടെ പ്ര​​കൃ​​തി​​യെ മ​​ലി​​ന​​മാ​​ക്കി​​ക്കൊ​​രി​​ക്കു​​ന്ന ഇ​​ക്കാ​​ല​​ത്ത് കാ​​ടി​​ന് സ​​മാ​​ന​​മാ​​യ ഒ​​രു പ്ര​​ദേ​​ശം സൃ​​ഷ്ടി​​ച്ചെ​​ടു​​ക്കു​​ക​​യാ​​ണ് ഈ ​​ക​​ര്‍​ഷ​​ക​​ന്‍.

പ്ര​​കൃ​​തി​​ക്കും മ​​നു​​ഷ്യ​​നും ഏ​​റെ ഗു​​ണം ചെ​​യ്യു​​ന്ന​​താ​​ണ് ബാം​​ബൂ കൃ​​ഷി. മ​​ണ്ണി​​ല്‍ ജൈ​​വാം​​ശം വ​​ര്‍​ധി​​ക്കും, വെ​​ള്ള​​ത്തെ പി​​ടി​​ച്ചു നി​​ര്‍​ത്തും, മ​​റ്റു ചെ​​ടി​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് ഓ​​ക്സി​​ജ​​ന്‍റെ അ​​ള​​വ് 30 ശ​​ത​​മാ​​നം അ​​ധി​​കം ഭൂ​​മി​​ക്ക് ന​ൽ​കു​​ന്നു. മ​​ണ്ണൊ​​ലി​​പ്പ് ത​​ട​​യു​​ന്നു. പ​​ക്ഷി​​ക​​ളും പൂ​​മ്പാ​​റ്റ​​ക​​ളും ചെ​​റു​ജീ​​വി​​ക​​ളും കു​​ടി​​യേ​​റി ആ​​വാ​​സ വ്യ​​വ​​സ്ഥ സൃ​​ഷ്ടി​​ക്കു​​ന്നു. കൂ​​ടാ​​തെ അ​​ന്ത​​രീ​​ക്ഷ വാ​​യു​​വി​​ലെ വി​​ഷാം​​ശ​​ത്തെ വ​​ലി​​ച്ചെ​​ടു​​ക്കാ​​നു​​ള്ള ക​​ഴി​​വും മു​​ള​​ക​​ള്‍​ക്കു​​ണ്ടെ​​ന്ന് ടോ​​മി പ​​റ​​യു​​ന്നു.

ആ​​ദ്യ ഘ​​ട്ട​​ങ്ങ​​ളി​​ല്‍ ഇ​​ട​​വി​​ള​​യാ​​യി മ​​റ്റ് കൃ​​ഷി​​ക​​ളും ചെ​​യ്യാ​​ന്‍ ക​​ഴി​​യും. കൃ​​ഷി​​ച്ചെ​​ല​​വ് വ​​ള​​രെ കു​​റ​​വാ​​ണ്, ആ​​ദ്യ​​ത്തെ കു​​റ​ച്ചു​നാ​​ള​​ത്തെ സം​​ര​​ക്ഷ​​ണം മ​​തി ചു​​വ​​ട് പി​​ടി​​ച്ചാ​​ല്‍ പി​​ന്നെ അ​ധി​കം സം​ര​ക്ഷ​ണം ആ​​വ​​ശ്യ​​മി​​ല്ല. മ​​റ്റു ചെ​​ടി​​ക​​ളെ അ​​പേ​​ക്ഷി​​ച്ച് വ​​ള​​ര്‍​ച്ച നാ​​ലി​​ര​​ട്ടി​​യാ​​ണ്. മ​​റ്റു വി​​ള​​ക​​ള്‍​ക്ക് ഓ​​രോ​​വ​​ര്‍​ഷം ക​​ഴി​​യും​​തോ​​റും ആ​​ദാ​​യം കു​​റ​​യു​​മ്പോ​​ള്‍ മു​​ള​​ക​​ള്‍​ക്കു കൂ​​ടു​​ക​​യാ​​ണ്. ആ​​ദ്യ​​ത്തെ മു​​ള​​യേ​​ക്കാ​​ള്‍ വ​​ലു​​താ​​യി​​രി​​ക്കും അ​​ടു​​ത്ത മു​​ള​​ങ്കൂ​​മ്പ്.

ത​​ല​​മു​​റ​​ക​​ളോ​​ളം ആ​​ദാ​​യം എ​​ടു​​ക്കു​​ക​​യും ചെ​​യ്യാം. പൂ​​ത്തു​​ക​​ഴി​​ഞ്ഞാ​​ല്‍ വെ​​ട്ടി വി​​ൽ​ക്കാം. ജോ​​ലി​​ക്കാ​​രു​​ടെ ആ​​വ​​ശ്യ​​വു​​മി​​ല്ല. പ​​ല ഇ​​ന​​ങ്ങ​​ള്‍ വ​​ച്ചാ​​ല്‍ എ​​ല്ലാ സ​​മ​​യ​​ങ്ങ​​ളി​​ലും ആ​​ദാ​​യം ഉ​​ണ്ടാ​​കു​​മെ​​ന്നും ചെ​​റു​​തി​​നും വ​​ലു​​തി​​നു​​മെ​​ല്ലാം ഒ​​രേ വി​​ല ല​​ഭി​​ക്കു​​മെ​​ന്നും ഈ ​​ക​​ര്‍​ഷ​​ക​​ന്‍ പ​​റ​​യു​​ന്നു.

വെ​​ള്ളൂ​​ര്‍ കെ​പി​പി​എ​ല്ലി​ൽ​നി​ന്ന് മു​​ള സ്ഥ​​ല​​ത്തെ​​ത്തി കൊ​​ണ്ടു​​പോ​​കും. മു​​ള​​ക​​ള്‍ പ​​ല ഇ​​ന​​ങ്ങ​​ളു​​ണ്ടെ​​ങ്കി​​ലും ന​​മ്മു​​ടെ കാ​​ലാ​​വ​​സ്ഥ​​യ്ക്ക് അ​​നു​​യോ​​ജ്യ​​മാ​​യ മു​​ള്ളു​​ക​​ളു​​ള്ള ക​​ല്ല​​ന്‍ മു​​ള​​യും, ന്യൂ​​ട​​ണ്‍, ടു​​ള്‍​ഡാ എ​​ന്നീ ഇ​​ന​​ങ്ങ​​ളാ​​ണ് ടോ​മി ​കൂ​​ടു​​ത​​ലാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. കൃ​​ഷി​​ക്കൊ​​പ്പം നാ​​ട​​ന്‍ പ​​ശു​​ക്ക​​ളാ​​യ ചെ​​റു​​വ​​ള്ളി​​യും വെ​​ച്ചൂ​​ര്‍ പ​​ശു​​വും ഇ​​വി​​ടെ​​യു​​ണ്ട്. ആ​​റേ​​ക്ക​​ര്‍ നെ​​ൽ​പ്പാ​​ട​​മു​​ണ്ടെ​​ങ്കി​​ലും അ​​ടി​​സ്ഥാ​​ന സൗ​​ക​​ര്യ​​മി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ കൃ​​ഷി ചെ​​യ്യു​​ന്നി​​ല്ല. ക​​രി​​മ്പു കൃ​​ഷി ചെ​​യ്യു​​ന്നു​​ണ്ട്. മു​​ള​​ക​​ള്‍​ക്കി​​ട​​യി​​ലെ വാ​​ഴ​​കൃ​​ഷി​​യി​​ലൂ​​ടെ മി​​ക​​ച്ച വ​​രു​​മാ​​നം അ​​ധി​​ക​​മാ​​യി ല​​ഭി​​ക്കു​​ന്നു​​ണ്ടെ​​ന്നും ടോ​​മി പ​​റ​​യു​​ന്നു. തേ​​നി​​ച്ച കൃ​​ഷി​​യു​​മു​​ണ്ട്. ടോ​​മി​​ക്കു സ​​ഹാ​​യ​​വു​​മാ​​യി ഭാ​​ര്യ ആ​​ന്‍​സി തോ​​മ​​സും മ​​ക്ക​​ളും എ​​ന്‍​ജി​​നി​​യ​​ര്‍​മാ​​രു​​മാ​​യ ജോ​​ര്‍​ജ്, തോ​​മ​​സ്, ജെ​​യിം​​സ് എ​​ന്നി​​വ​​രും ഒ​​പ്പ​​മു​​ണ്ട്.

Tags : nattu vishesham Tommy's bamboo 100 mark

Recent News

Corehub Up