തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് സ്ഥാപക ഡയറക്ടറും ഹരിത ആത്മീയതയുടെ പ്രഘോഷകനുമായ ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിനെ ടോംയാസ് അഡ്വർടൈസിംഗ് അനുസ്മരിച്ചു. ടോംയാസ് ഗാർഡനിൽ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രിൻസിപ്പൽ സയന്റിസ്റ്റ് ശ്രീജിത്ത് കൽപ്പുഴ അച്ചന്റെ സ്മരണയ്ക്കായി ഇലഞ്ഞിത്തൈ നട്ടു.
ടോംയാസ് ഓഫീസിൽ നടന്ന അനുസ്മരണച്ചടങ്ങ് പാലക്കാട് ധോണി ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോണ്‍ മരിയ വിയാനി ഒലക്കേങ്കിൽ ഉദ്ഘാടനം ചെയ്തു. മുതിർന്ന മാധ്യമപ്രവർത്തകൻ സി.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ടിന്റെ സഹോദരൻ ജോണ്സണ് ആലപ്പാട്ട്, ടോംയാസ് അഡ്വർടൈസിംഗ് ഉടമ തോമസ് പാവറട്ടി, സണ്‍ ഹോസ്പിറ്റൽ മാനേജർ സി.ഡി. ആന്റണി, കേരള അഡ്വർടൈസിംഗ് ഏജൻസീസ് അസോസിയേഷൻ പ്രസിഡന്റ് പി.എം. മുകുന്ദൻ, റിട്ട. ഗവ. അഡിഷണൽ സെക്രട്ടറി ഷെല്ലി പോൾ, മേജർ പി.ജെ. സ്റ്റൈജു. ടോംയാസ് സീനിയർ ഷെഡ്യൂളിംഗ് മാനേജർ സി.ഡി ടോണി എന്നിവർ പ്രസംഗിച്ചു.
Tags : nattu vishesham Tomyas remembers