കായംകുളം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ലഹരിവിരുദ്ധ കായിക കാമ്പയിൻ ഒരു മില്യൺ തൂഫാൻ ഗോളുകൾ കായംകുളം എംഎസ്എം ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കം കുറിച്ചു.
കാർത്തികപ്പള്ളി എക്സൈസ് ഇൻസ്പെക്ടർ വി. അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിയാദ് മണ്ണാമുറി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ടി. സിദ്ദിഖ് പ്രസംഗിച്ചു.