x
ad
Thu, 27 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പണിതീർത്തിട്ടും തുറക്കാത്ത ടൂറിസം കേന്ദ്രം

വെബ് ഡെസ്ക്
Published: August 26, 2026 01:10 AM IST | Updated: August 26, 2026 01:10 AM IST

കെ​ഐ​പി വ​ള​പ്പി​ല്‍ ടൂ​റി​സം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യ ഫൗ​ണ്ട​ന്‍.

പു​ന​ലൂ​ര്‍: തെ​ന്മ​ല ജ​ല​സേ​ച​ന പ​ദ്ധ​തി (കെ​ഐ​പി) ആ​സ്ഥാ​ന​ത്ത് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി​ക​ള്‍ പ്ര​വ​ര്‍​ത്ത​ന ക്ഷ​മ​മാ​യി​ല്ല. ഈ ​ഓ​ണ​ത്തി​ന് തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​ക്കാ​ണ് ദു​ര്‍​വി​ധി. നാ​ലു കോ​ടി രൂ​പ അ​നു​വ​ദി​ച്ച് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ട് ര​ണ്ടു​വ​ര്‍​ഷം ക​ഴി​ഞ്ഞു. ആ​ര്‍​ക്കും പ്ര​യോ​ജ​ന​മി​ല്ലാ​തെ കാ​ടു​പി​ടി​ച്ച് ന​ശി​ക്കു​ക​യാ​ണി​വി​ടം.

ഡാം ​പു​ന​ര​ധി​വാ​സ-​മെ​ച്ച​പ്പെ​ടു​ത്ത​ല്‍ പ്രോ​ജ​ക്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടാം​ഘ​ട്ട​മാ​യാ​ണ് കെ​ഐ​പി വ​ള​പ്പി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന​തി​നും വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നും ഉ​ദ്ദേ​ശി​ച്ച് പ​ദ്ധ​തി ആ​വി​ഷ്‌​ക​രി​ച്ച​ത്. സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ നാ​ലു​കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ കൂ​ടു​ത​ല്‍ ആ​ക​ര്‍​ഷ​ക​മാ​ക്കി സ​ഞ്ചാ​രി​ക​ളെ എ​ത്തി​ച്ച് അ​തി​ലൂ​ടെ കൂ​ടു​ത​ല്‍ വ​രു​മാ​നം നേ​ടാ​ന്‍ ഉ​ദ്ദേ​ശി​ച്ചാ​യി​രു​ന്നു പ​ദ്ധ​തി. കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക്, ഫൗ​ണ്ട​ന്‍, ഇ​ക്കോ ഷോ​പ്പു​ക​ള്‍, ടോ​യ്‌​ല​റ്റ് സം​വി​ധാ​നം എ​ന്നി​ങ്ങ​നെ പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കി. എ​ന്നാ​ല്‍, പ​ദ്ധ​തി​ക്ക് വൈ​ദ്യു​തി ക​ണ​ക്‌ഷന്‍ ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് പ്ര​വ​ര്‍​ത്ത​നം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്.

കെ​എ​സ്ഇ​ബി​യു​മാ​യു​ള്ള ത​ര്‍​ക്ക​മാ​ണ് കാ​ര​ണ​മാ​യി അ​റി​യു​ന്ന​ത്. കു​ട്ടി​ക​ളു​ടെ പാ​ര്‍​ക്ക് അ​ട​ക്കം കാ​ടു​മൂ​ടി ഇ​വി​ടെ സ്ഥാ​പി​ച്ചി​ട്ടു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ നാ​ശ​ത്തി​ലാ​യി. പ്ര​വേ​ശ​ന ക​വാ​ട​ത്തോ​ട് ചേ​ര്‍​ന്ന് കാ​ടു​മൂ​ടി​കി​ട​ന്ന ഭാ​ഗം ക​ഴി​ഞ്ഞ​ദി​വ​സം തൊ​ഴി​ലു​റ​പ്പു​കാ​രെ​കൊ​ണ്ട് നീ​ക്കം ചെ​യ്ത​താ​ണ് ഏ​ക ആ​ശ്വാ​സം.

അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ഒ​ട്ടു​മി​ല്ലെ​ങ്കി​ലും ദി​വ​സ​വും നൂ​റു​ക​ണ​ക്കി​ന് ആ​ള്‍​ക്കാ​രാ​ണ് ടി​ക്ക​റ്റ് എ​ടു​ത്ത് പ​ദ്ധ​തി​യു​ടെ ഡാം ​സൈ​റ്റി​ലും മ​റ്റും സ​ഞ്ചാ​രി​ക​ളാ​യി എ​ത്തു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര പ​ദ്ധ​തി കേ​ന്ദ്രം കൂ​ടി തു​റ​ന്നി​രു​ന്നെ​ങ്കി​ല്‍ കൂ​ടു​ത​ല്‍ ആ​ളു​ക​ള്‍ എ​ത്തു​ക​യും വ​രു​മാ​നം ഉ​യ​രു​ക​യും ചെ​യ്യു​മാ​യി​ രു​ന്നു.

 

Tags : Nattuvishesham DistrictNews DeepikaNews Tourism

Recent News

Corehub Up