കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എടത്വ യൂണിറ്റ് വാര്‍ഷിക പൊതുയോഗഉദ്ഘാടനം ജില്ലാ വൈസ് പ്രസിഡന്റ് വര്‍ഗീസ് വല്യാക്കല്‍ നിര്‍വഹിക്കുന്നു.
എടത്വ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിഎടത്വ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു. ജില്ലാ വൈസ് പ്രസിഡന്റ് വര്‍ഗീസ് വല്യാക്കല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ജോണ്സണ് എം. പോള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ ജേക്കബ് ജോണ്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ്. മുഹമ്മദ്, സംസ്ഥാന കമ്മിറ്റി അംഗം ബെന്നി ജോസഫ്, എച്ച്ഡിഎഫ്സി മാനേജര്‍ തങ്കം ശരത്ത്, വനിതാവിംഗ് ജില്ലാ വൈസ് പ്രസിഡന്റ് ബിനു എം. ജോണ്സണ്, യൂണിറ്റ് വൈസ് പ്രസിഡന്റ് പി.വി. തോമസുകുട്ടി, സെക്രട്ടറി മാത്യൂസ് ദേവസ്യാ, ട്രഷറര്‍ റ്റി.എ. സ്കറിയ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍. ജോണ്സണ് എം. പോള്‍ (പ്രസിഡന്റ്), മാത്യൂസ് ദേവസ്യാ (ജനറല്‍ സെക്രട്ടറി), റ്റി.എ. സ്കറിയ (ട്രഷറർ), പി.വി. തോമസുകുട്ടി (വൈസ് പ്രസിഡന്റ്), പി.ജെ. കുര്യാക്കോസ് (സെക്രട്ടറി), റോയി മാത്യു, എം.ഡി. സേവ്യര്‍, ജോയി ഐസക്ക്, മുരളിപിള്ള, രേഖാ സന്തോഷ്, ഷാജി ജോര്‍ജ്, പി.കെ. പൊന്നച്ചന്, തോമസ് വി. ജോര്‍ജ്, ഷിനോയി മാത്യു (കമ്മറ്റി അംഗങ്ങൾ). യോഗത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടൂ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുകയും ചെയ്തു.