നേര്യമംഗലം - ഇടുക്കി റൂട്ടിൽ ഓഡിറ്റ് വണ്ണിൽ ഫോറസ്റ്റ് ഏരിയയിൽ നിന്ന് കടപുഴകിവീണ വൻമരം അഗ്നിരക്ഷാ സേനാംഗങ്ങൾ മുറിച്ചുനീക്കുന്നു.
കോതമംഗലം: നേര്യമംഗലം - ഇടുക്കി റൂട്ടിൽ ഓഡിറ്റ് വണ്ണിൽ ഫോറസ്റ്റ് ഏരിയയിൽ നിന്ന് വൻമരം കടപുഴകി ഇലക്ട്രിക് ലൈനിലും റോഡിലും വീണു ഗതാഗത തടസപ്പെട്ടു. നേര്യമംഗലം ഫയർഫോഴ്സ് യൂണിറ്റ് എത്തി മുക്കാൽ മണിക്കൂർ പരിശ്രമത്തിനൊടുവിൽ മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
സ്റ്റേഷൻ ഓഫീസർ വിഷ്ണു മോഹന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ടി.ടി അനീഷ് കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ അൻവർ സാദത്ത്.വി എസ് ശ്രീഹരി, എസ്.എസ്. അരുൺ, ജെ. ജയേഷ്, ബേസിൽ ബാബു എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
Tags : Local News Nattuvishesham Ernakulam