x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഗ​താ​ഗ​ത​ക്കു​രു​ക്ക്: പ​രി​ഹാ​രമാ​ർ​ഗം തേടി ജി​ല്ലാ ഭ​ര​ണ​കൂ​ടം


Published: June 4, 2026 07:27 AM IST | Updated: June 4, 2026 07:27 AM IST

ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക്.

കോ​ട്ട​യം ന​ഗ​ര​ത്തി​ലെ​യും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​ര ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ക​യാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ടം. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട്ട​യം എം​എ​ല്‍എ കൂ​ടി​യാ​യ സ്പീ​ക്ക​ര്‍ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ കൂ​ടി​യ യോ​ഗം ന​ഗ​ര​ത്തി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​രു​ക്ക​ഴി​ക്കാ​ന്‍ പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ള്‍ക്ക് ക​ള​ക്‌​ട​റെ​യും ജി​ല്ലാ പോ​ലീ​സ് ചീ​ഫി​നെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​തു കൂ​ടാ​തെ നാ​റ്റ് പാ​ക്കി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​ഠ​നം ന​ട​ത്തി റി​പ്പോ​ര്‍ട്ട് ന​ല്‍കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റെ പ്ര​ത്യേ​കം ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. കു​രു​ക്ക് അ​ഴി​ക്കാ​ന്‍ ഹ്ര​സ്വ​വും ദീ​ര്‍ഘ​വു​മാ​യ പ​ദ്ധ​തി​ക​ളി​ലാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ ആ​ലോ​ച​ന​യി​ല്‍. ന​ഗ​ര​ത്തി​ലെ​യും സ​മീ​പ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും കു​രു​ക്ക് അ​ഴി​ക്കാ​ൻ പ​ല നി​ര്‍ദേ​ശ​ങ്ങ​ളാ​ണ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍നി​ന്ന് ഉ​യ​ര്‍ന്നു​വ​രു​ന്ന​ത്. ഇ​ന്നു മു​ത​ല്‍ വാ​യി​ക്കാം... കു​രു​ക്കി​ല്ലാ​ത്ത കോ​ട്ട​യം.

എ​പ്പോ​ഴും കു​രു​ക്കി​ല്‍ ബേ​ക്ക​ര്‍ ജം​ഗ്ഷ​ന്‍

ട്രാ​ഫി​ക് സി​ഗ്ന​ല്‍ സ്ഥാ​പി​ച്ചെ​ങ്കി​ലും ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലെ കു​രു​ക്കൊ​ഴി​വാ​കു​ന്നി​ല്ല. സി​ഗ്ന​ലി​ലെ ടൈ​മിം​ഗാ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. എം​സി റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ക്ക് കൂ​ടു​ത​ല്‍ സ​മ​യം ന​ല്‍കി​യും മ​റ്റു ഭാ​ഗ​ങ്ങ​ളി​ലേ​ക്കു സ​മ​യം കു​റ​ച്ചും സി​ഗ്ന​ല്‍ അ​ഡ്ജ​സ്റ്റ് ചെ​യ്താ​ല്‍ കു​രു​ക്കി​നു ചെ​റി​യ​പ​രി​ഹാ​ര​മാ​കും. ചി​ല സ​മ​യ​ങ്ങ​ളി​ല്‍ വാ​ഹ​ന​ങ്ങ​ളു​ടെ നി​ര കോ​ള​ജ് റോ​ഡി​ല്‍ സി​എം​എ​സ് കോ​ള​ജ് മു​മ്പി​ൽ വ​രെ നീ​ളു​ന്നു. ട്രാ​ഫി​ക് പോ​ലീ​സി​ന്‍റെ സേ​വ​ന​മു​ണ്ടാ​യി​രു​ന്ന​പ്പോ​ള്‍ വാ​ഹ​ന​ങ്ങ​ളു​ടെ ബാ​ഹു​ല്യം നോ​ക്കി ക​ട​ത്തി​വി​ടു​മാ​യി​രു​ന്നു. സി​ഗ്ന​ല്‍ സം​വി​ധാ​നം വ​ന്ന​പ്പോ​ൾ ഇ​തു സാ​ധ്യ​മ​ല്ലാ​താ​യി. മാ​ത്ര​വു​മ​ല്ല, സ​മ​യം തീ​രാ​റാ​കു​മ്പോ​ള്‍ പാ​ഞ്ഞെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ങ്ങ​ള്‍ക്കും വ​ഴി തെ​ളി​ക്കു​ന്നു.

സി​എം​എ​സ് കോ​ള​ജ് റോ​ഡി​ല്‍നി​ന്നു വ​രു​ന്ന വാ​ഹ​ങ്ങ​ള്‍ എം​സി റോ​ഡി​ല്‍ നാ​ഗ​മ്പ​ടം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട​വ ശ​ക്തി ഹോ​ട്ട​ലി​നു മു​മ്പി​ലൂ​ടെ​യു​ള്ള വ​ഴി​യി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. കു​മ​ര​കം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന ബ​സു​ക​ള്‍ ആ​ളെ​യി​റ​ക്കു​ന്ന​തും ഈ ​വ​ഴി​യി​ലാ​ണ്. ഇ​വി​ടെ ഓ​ട്ടോ സ്റ്റാ​ന്‍ഡു​മു​ണ്ട്. ഓ​ട്ടോ സ്റ്റാ​ന്‍ഡി​ല്‍ ഓ​ട്ടോ​ക​ള്‍ നി​റ​ഞ്ഞാ​ല്‍ റോ​ഡി​ലേ​ക്കി​റ​ക്കി​യാ​ണ് പാ​ര്‍ക്ക് ചെ​യ്യു​ന്ന​ത്.

ബ​സു​ക​ള്‍ നി​ര്‍ത്തി​യി​ടു​മ്പോ​ൾ വ​ഴി പൂ​ര്‍ണ​മാ​യും ബ്ലോ​ക്കാ​കും. മെ​യി​ന്‍ റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് എം​സി റോ​ഡി​ല്‍ ഏ​റ്റു​മാ​നൂ​ര്‍ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ബ​സു​ക​ള്‍ നി​ര്‍ത്തു​ന്ന​ത്. ഈ ​ഭാ​ഗ​ത്തും എ​പ്പോ​ഴും കു​രു​ക്കാ​ണ്. ബ​സു​ക​ള്‍ ഏ​റെ നേ​രം നി​ര്‍ത്തി​യി​ടു​ന്ന​ത് കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു. ഇ​ട​ക്കാ​ല​ത്ത് ഇ​വി​ട​ത്തെ ബ​സ്‌​സ്റ്റോ​പ്പു​ക​ള്‍ മാ​റ്റി ഗ​താ​ഗ​ത പ​രി​ഷ്‌​കാ​രം ന​ട​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ല്‍ കു​മ​ര​കം ഭാ​ഗ​ത്തേ​ക്ക് പോ​കേ​ണ്ട ബ​സു​ക​ൾ നി​ര്‍ത്തു​ന്ന സ്റ്റോ​പ്പി​ലും ബ​സു​ക​ള്‍ ഏ​റെ നേ​രം നി​ര്‍ത്തി​യി​ടു​ന്ന​തും കു​രു​ക്കി​നു കാ​ര​ണ​മാ​കു​ന്നു​ണ്ട്.

അ​ന​ധി​കൃ​ത പാ​ര്‍ക്കിം​ഗും കൈ​യേ​റ്റ​വും നീ​ക്ക​ണം

ബേ​ക്ക​ര്‍ ജം​ഗ്ഷ​നി​ലും ചു​റ്റു​മു​ള്ള റോ​ഡു​ക​ളി​ലും അ​ന​ധി​കൃ​ത പാ​ര്‍ക്കിം​ഗ് വ്യാ​പ​ക​മാ​ണ്. റോ​ഡി​നി​രു​വ​ശ​വും രാ​വി​ലെ മു​ത​ല്‍ നി​ര​വ​ധി സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​ണ് അ​ന​ധി​കൃ​ത​മാ​യി പാ​ര്‍ക്കു ചെ​യ്യു​ന്ന​ത്. റോ​ഡി​ന്‍റെ പാ​ർ​ശ്വ​ങ്ങ​ളി​ലു​ള്ള ട്രാ​ന്‍സ്‌​ഫോ​ര്‍മ​റു​ക​ളും ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​ക്കു​ന്നു. വ​ഴി​യോ​ര ക​ച്ച​വ​ട​വും അ​ന​ധി​കൃ​ത ഓ​ട്ടോ സ്റ്റാ​ന്‍ഡു​ക​ളും ബ​സ്‌​സ്റ്റോ​പ്പി​ല്‍ നി​ര്‍ത്തു​ന്ന ബ​സി​ന്‍റെ പു​റ​കി​ല്‍ പാ​ര്‍ക്ക് ചെ​യ്ത് ആ​ളെ ക​യ​റ്റു​ന്ന ചി​ല ഓ​ട്ടോ​റി​ക്ഷ​ക​ളും കു​രു​ക്കു​ണ്ടാ​ക്കു​ന്നു​ണ്ട്.

ഉ​ദ്യോ​ഗ​സ്ഥ​സ​മി​തി പ​രി​ശോ​ധ​ന ഇ​ന്ന്

കോ​ട്ട​യം: ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​കു​രു​ക്കി​ന് ശാ​ശ്വ​ത​പ​രി​ഹാ​രം തേ​ടു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​സ​മി​തി ഇ​ന്ന് എം​സി റോ​ഡി​ല്‍ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ചി​ങ്ങ​വ​നം മു​ത​ല്‍ സം​ക്രാ​ന്തി വ​രെ​യു​ള്ള ഇ​ട​ങ്ങ​ളി​ലെ നി​ല​വി​ലെ ഗ​താ​ഗ​ത സാ​ഹ​ച​ര്യം വി​ല​യി​രു​ത്താ​നാ​യി ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് രാ​വി​ലെ 10.30 മു​ത​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്.

Tags : Local News Nattuvishesham Kottayam

Recent News

Corehub Up