മുള്ളന്‍കൊല്ലി ടൗണില്‍ ട്രാഫിക് പരിഷ്കരണം
പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മുള്ളന്‍കൊല്ലി ടൗണ്‍, പാടിച്ചിറ, കബനിഗിരി, പെരിക്കല്ലൂര്‍ ടൗണുകളില്‍ ട്രാഫിക് പരിഷ്കരണം നടപ്പാക്കിയതായി ട്രാഫിക് അഡൈ്വസറി കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
കഴിഞ്ഞ മാസം ചേര്‍ന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് നാല് ടൗണുകളില്‍ ട്രാഫിക് പരിഷ്കരണം കൊണ്ടുവന്നത്. പൊലിസിന്റേയും വ്യാപാരികളുടേയും ടാക്സി ഡ്രൈവേഴ്സ് യൂണിയന്റേയും ജനപ്രതിനിധികളുടേയും സഹകരണത്തോടെയാണ് ട്രാഫിക് പരിഷ്കരണം നിശ്ചയിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് ലിസി സാബു, വൈസ് പ്രസിഡന്റ് ഷിനു കച്ചിറയില്‍, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ മിനി ജയിംസ്, പഞ്ചായത്തംഗങ്ങളായ പി.എ. പ്രകാശന്, സജി കൊച്ചുകുടിയില്‍, സിനി ആന്റണി, വ്യാപാരികളായ സണ്ണി മണ്ഡപത്തില്‍, സുധീപ് തോമസ്, ജില്‍സ് മണിയത്ത് എന്നിവര്‍ നേതൃത്വം നല്കി.