മാനേജർ ഫാ. റിനു തിട്ടയിൽ പൊന്നാട അണിയിച്ച് ആദരിക്കുന്നു.
പശുക്കടവ് : സംസ്ഥാന സർക്കാരിന്റെ മികച്ച നാളികേര കർഷകനുള്ള കേര കേസരി അവാർഡ് ജേതാവ് സേവ്യർ കാര്യാവിനെ പശുക്കടവ് ലിറ്റിൽ ഫ്ലവർ യുപി സ്കൂളിൽ ലോക നാളികേര ദിനത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ ആദരിച്ചു.
സ്കൂൾ മാനേജർ ഫാ. റിനു തിട്ടയിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാന അധ്യാപകൻ വിശാഖ് തോമസ് മൊമെന്റൊ നൽകി.
എംപിടിഎ പ്രസിഡന്റ് അഞ്ജു ഫ്രാൻസിസ്, വിദ്യാർഥി പ്രതിനിധി ശ്രാവണ ഷിബു, സീനിയർ അസിസ്റ്റന്റ് അനു വിൻസന്റ്, സ്കൂൾ ലീഡർ നേദ്യ അനിൽ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews