x
ad
Wed, 12 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടി​എ​സ്എ​സ്എ​സ് ഏ​റ്റു​പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി

വെബ് ഡെസ്ക്
Published: August 12, 2026 12:50 AM IST | Updated: August 12, 2026 12:50 AM IST

ഏ​റ്റു​പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും ഷു​ഗ​ർ നി​ർ​ണ​യ ക്യാ​മ്പും

ഏ​റ്റു​പാ​റ: ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ടി​എ​സ്എ​സ്എ​സ്) ഏ​റ്റു​പാ​റ യൂ​ണി​റ്റ് വാ​ർ​ഷി​ക പൊ​തു​യോ​ഗം ന​ട​ത്തി. ഇ​തോ​ട​നു​ബ​ന്ധി​ച്ച് നി​ർ​ണ​യ ക്യാ​മ്പും ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ന്നു. ഏ​റ്റു​പാ​റ സെ​ന്‍റ് അ​ൽ​ഫോ​ൻ​സ പാ​രി​ഷ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ടി​എ​സ്എ​സ്എ​സ് മേ​ഖ​ലാ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ബി ചെ​രു​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ഗി​ഫ്റ്റി​ൻ മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സി​സ്റ്റ​ർ ലി​റ്റി​ൽ തെ​രേ​സ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മേ​ഖ​ലാ സെ​ക്ര​ട്ട​റി മാ​നു​വ​ൽ കോ​യി​ക്ക​ൽ, യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് തോ​ണി​പ്പാ​റ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി മേ​ഴ്‌​സി മു​ക്കാം​കു​ഴി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി തോ​മ​സ് ച​ക്കാ​ല​മു​റി​യി​ൽ വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. യൂ​ണി​റ്റ് ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ പു​ഷ്പം എം​എ​സ്എം​ഐ പ​ങ്കെ​ടു​ത്തു. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡും വി​വി​ധ മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി അ​നു​മോ​ദി​ച്ചു. ച​ന്ദ​ന​ക്കാം​പാ​റ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ പ്ര​കാ​ശ​ൻ ക്ലാ​സ് ന​യി​ച്ചു.

Tags : Nattuvishesham Districtnews TSSS Ettupara

Recent News

Corehub Up