ജേതാക്കളായ നീലേശ്വരം, നായന്മാര്മൂല ടീമുകള്‍ ട്രോഫിയുമായി.
കാഞ്ഞങ്ങാട്:റവന്യു ജില്ലാ ടിടിഐ കലോത്സവത്തില്‍ 106 പോയന്റുകള്‍ വീതം നേടി ആതിഥേയരായ നീലേശ്വരം എസ്എന്‍ ടിടിസിയും നായന്മാര്മൂല ടിഐടിടിസിയും ജേതാക്കളായി. 104 പോയിന്റുമായി കാസര്‍ഗോഡ് ഡയറ്റ് രണ്ടാംസ്ഥാനം നേടി. കാഞ്ഞങ്ങാട് നഗരസഭ ചെയര്മാന് വി.വി.രമേശന് സമ്മാനദാനം നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് വി.പി.വിനോദ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് കാസര് ഗോഡ് പ്രിന്‍സിപ്പല്‍ ഡോ.രഘുരാമഭട്ട് മുഖ്യാതിഥി ആയിരുന്നു. സി.എം.സുരേഷ് കുമാര്‍ സ്വാഗതവും യു. പ്രീതി നന്ദിയും പറഞ്ഞു.